Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

''വേണെ വന്ന് എടുത്തുകൊണ്ട് പൊയ്‌ക്കൊ എന്ന ധാർഷ്ട്യം; കലാകാരന്മാർ വെറും അടിമകൾ.. ഏമാൻ തൊടില്ല..തീണ്ടാപ്പാടകലെ വന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം': കിമ്മിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രം ചേർത്ത് വച്ച് പി.ടി.തോമസ് എംഎൽഎ

''വേണെ വന്ന് എടുത്തുകൊണ്ട് പൊയ്‌ക്കൊ എന്ന ധാർഷ്ട്യം; കലാകാരന്മാർ വെറും അടിമകൾ.. ഏമാൻ തൊടില്ല..തീണ്ടാപ്പാടകലെ വന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം': കിമ്മിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രം ചേർത്ത് വച്ച് പി.ടി.തോമസ് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ കോവിഡ് വ്യാപനത്തിന്റെ പേരിൽ അവാർഡുകൾ മുഖ്യമന്ത്രി കലാകാരന്മാർക്ക് പുരസ്‌കാരം നേരിട്ട് നൽകാതിരുന്നത് വാവാദമായിരിക്കുകയാണ്. പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് വാങ്ങാതെ മേശപ്പുറത്ത് നിന്ന് കലാകാരന്മാർ എടുക്കുന്ന രീതിയിലായിരുന്നു ചടങ്ങ്. പുരസ്‌കാരം ഏറ്റുവാങ്ങിയ നടി കനി കുസൃതി സർക്കാർ നടപടിയെ ന്യായീകരിച്ചെങ്കിലും നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

വേണെവന്ന് എടുത്തുകൊണ്ട് പൊയ്‌ക്കൊ 'എന്ന ധാർഷ്ട്യമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് പി.ടി.തോമസ് എംഎൽഎ വിമർശിച്ചു.കലാകാരന്മാർ വെറും അടിമകൾ.. ഏമാൻ തൊടില്ല..തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം: പി.ടിതോമസ് ഫേസ്‌ബുക്കിൽ കുറിച്ചു. ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം പങ്കുവച്ചാണ് എംഎൽഎയുടെ വിമർശനം.

കോവിഡിന്റെ പേരിൽ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരം പിണറായി വിജയൻ ഉറപ്പിച്ചു.പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്‌ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്. ഇവിടെ കയ്യുറയും മുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണെവന്ന് എടുത്തുകൊണ്ട് പൊയ്‌ക്കൊ ' എന്ന ധാർഷ്ട്യമാണ് കാണിച്ചത്. കലാകാരന്മാർ വെറും അടിമകൾ ; ഏമാൻ തൊടില്ല ; തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്‌ക്കൊള്ളണം എന്ന തമ്പുരാൻ സിൻഡ്രോം.

മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയിൽ അപമാനിച്ചു. അവാർഡിനായി കൈഉയർത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്‌ക്കോളാൻ അജ്ഞ. കലാകാരന്മാർ ഔദാര്യത്തിനുവന്നതാണെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി ഏമാൻ ഗർവ് കാണിച്ചത്.

വേദിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം മേയറോടു മാത്രം ഏമാൻ പാർട്ടിക്കുറ് കാണിച്ചു, സുവനീർ നേരിട്ട് കൊടുത്തായി പ്രകാശനം.കോവിഡ് പേടി മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിച്ചതാണോ എന്ന് സംശയിക്കണം. അവാർഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. വിളിച്ചുവരുത്തി അപമാനിക്കുന്നവരിൽ നിന്നും വിട്ടുനിൽക്കാൻ
നട്ടെല്ലുള്ള കലാകാരന്മാർ തയ്യാറാകണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP