Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാൻ വയ്യ; ഇടതുസർക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു; ബ്ലേഡ് നിരക്കിൽ വായ്പയെടുത്ത പണമാണിങ്ങനെ പുട്ടടിക്കുന്നത്; വിവാദങ്ങളെ പരസ്യംകൊണ്ടു മൂടാനാണ് ശ്രമമെന്നും കെപിസിസി പ്രസ് സെക്രട്ടറി പി.ടി.ചാക്കോയുടെ പോസ്റ്റ്

ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാൻ വയ്യ; ഇടതുസർക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു; ബ്ലേഡ് നിരക്കിൽ വായ്പയെടുത്ത പണമാണിങ്ങനെ പുട്ടടിക്കുന്നത്; വിവാദങ്ങളെ പരസ്യംകൊണ്ടു മൂടാനാണ് ശ്രമമെന്നും കെപിസിസി പ്രസ് സെക്രട്ടറി പി.ടി.ചാക്കോയുടെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഖജനാവ് കാലിയെന്നും മുണ്ടുമുറുക്കി ഉടുക്കണമെന്നും പലവട്ടം ആഹ്വാനം ചെയ്ത ഇടത് സർക്കാരിന് വരവിന് അനസുരിച്ച് ചെലവ് ചെയ്യുന്നതിനോട് വലിയ താൽപര്യമൊന്നുമില്ല. ഭരണകാലാവധി തീരാൻ പോകുന്നതിന്റെ ആധിയിൽ, പരസ്യങ്ങളുടെ ധൂർത്താണ്. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖയിൽ 140 കോടിയോളം തുക മാധ്യമ പരസ്യങ്ങൾക്ക് മാത്രം ചെലവാക്കി എന്ന വിവരം മറുനാടൻ പുറത്തുവിട്ടിരുന്നു. ജനങ്ങളുടെ ജീവിത ദുരിതം പരിഹരിക്കാനും നിത്യ ചെലവ്ക്കും പണമില്ല എന്ന പറയുന്ന സർക്കാർ തന്നെയാണ് പി ആറിന് വേണ്ടി കോടികളും പൊടിച്ചത്.

പത്രപ്പരസ്യങ്ങൾക്ക് മാത്രം 113,32,97,644 രൂപയാണ് സർക്കാർ ചെലവിട്ടത്. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് മാത്രം 20,64,81,100 രൂപയും സോഷ്യൽ മീഡിയാ പരസ്യങ്ങൾക്ക് 1,43,98,608 രൂപയും സർക്കാർ ചെലവാക്കിയിട്ടുണ്ട്. ഇതൊരുവല്ലാത്ത് പോകാണെന്ന് വിമർശിക്കുകയാണ് കെപിസിസി ഓഫീസിലെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ. എൽഡിഎഫ് സർക്കാർ അവസാന വർഷത്തേക്കു കടക്കുംമുമ്പേ പരസ്യച്ചെലവിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിനെക്കാൾ ബഹുകാതം മുന്നിലെത്തി. ൽഡിഎഫ് സർക്കാരിന്റെ 2016 മുതൽ 2020 സെപ് 18 വരെയുള്ള ചെലവ് 135.37 കോടി രൂപയാണ്. വൻ ചെലവുകൾ വരാനിരിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് ബ്ലേഡ് നിരക്കിൽ വായ്പയെടുത്ത പണമാണിങ്ങനെ പുട്ടടിക്കുന്നത്. വിവാദങ്ങളെ പരസ്യംകൊണ്ടു മൂടിയും മീഡിയയുടെ വായടപ്പിച്ചും മുന്നേറാനാണ് സർക്കാരിന്റെ ശ്രമം-ചാക്കോ കുറിച്ചു

ഫേസബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇതൊരു വല്ലാത്ത പോക്കാണെന്നു പറയാതിരിക്കാൻ വയ്യ. ഇടതുസർക്കാരിന്റെ പരസ്യച്ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്നു.

ഒരു സർക്കാരിന്റെ അവസാന വർഷമാണ് ഏറ്റവും കൂടുതൽ തുക പരസ്യത്തിനു ചെലവഴിക്കാറുള്ളത്.
എൽഡിഎഫ് സർക്കാർ അവസാന വർഷത്തേക്കു കടക്കുംമുമ്പേ പരസ്യച്ചെലവിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിനെക്കാൾ ബഹുകാതം മുന്നിലെത്തി.

യുഡിഎഫ് സർക്കാരിന്റെ 2011 മുതൽ 2016 മെയ് 24 വരെ പരസ്യച്ചെലവ് 127.90 കോടിയാണ്. എൽഡിഎഫ് സർക്കാരിന്റെ 2016 മുതൽ 2020 സെപ് 18 വരെയുള്ള ചെലവ് 135.37 കോടി രൂപയാണ്. വൻ ചെലവുകൾ വരാനിരിക്കുന്നു.

100 ദിന പദ്ധതികളുടെ എല്ലാ ദിവസമുള്ള പരസ്യം ഇതിൽ കൂട്ടിയിട്ടില്ല. മുഴുവൻ പത്രങ്ങൾക്കും ഒരുപേജ് കളർ പരസ്യം നല്കാൻ 95.41 ലക്ഷം രൂപ വേണം. ഒരു ദിവസം ഒന്നും ഒന്നരയും പേജുവച്ചാണ് ഇപ്പോൾ പരസ്യം വരുന്നത്. കുറഞ്ഞത് 100 കോടി രൂപ ഈയിനത്തിൽ ചെലവാകും.

അതോടൊപ്പം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വൻ പരസ്യച്ചെലവ് വരാൻ പോകുന്നു. അതിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നു.

അതോടൊപ്പമാണ് പിആർഡിയെ മറികടന്ന് കിഫ്ബി സർക്കാരിന്റെ പ്രമുഖ പരസ്യദാതാവായി രംഗത്തുവന്നത്.

140 നിയമസഭാ മണ്ഡലങ്ങളുടെ കിഫ്ബി വികസനം എന്ന ബാനറിൽ ആണിതു ചെയ്യുന്നത്. പത്രങ്ങൾക്ക് നാലു പേജ് കളർ പരസ്യം നല്കിക്കഴിഞ്ഞു. അതിന് നാലു കോടി രൂപ ചെലവാക്കി.

ചാനലുകളിൽ കിഫ്ബി വികസന പരസ്യം വന്നുകൊണ്ടിരിക്കുന്നു. 70 എപ്പിസോഡുകളാണ് ഓരോ ചാനലും സംപ്രേഷണം ചെയ്യേണ്ടത്. ഒരു എപ്പിസോഡിന് ശരാശരി ഒരു ലക്ഷം രൂപ. പിആർഡിയെ മറികടന്ന് ഒരു പിആർ ഏജൻസിക്കാണ് നടത്തിപ്പ്. അതുകൊണ്ട് വ്യവസ്ഥാപിത കണക്കുകളില്ല. കിഫ്ബിയിൽ ഓഡിറ്റുമില്ലല്ലോ.

അടിസ്ഥാന സൗകര്യവികസനത്തിന് ബ്ലേഡ് നിരക്കിൽ വായ്പയെടുത്ത പണമാണിങ്ങനെ പുട്ടടിക്കുന്നത്. വിവാദങ്ങളെ പരസ്യംകൊണ്ടു മൂടിയും മീഡിയയുടെ വായടപ്പിച്ചും മുന്നേറാനാണ് സർക്കാരിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP