Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ പ്രസംഗത്തിൽ മറ്റൊരു പിഴവുകൂടി ഉണ്ടായിരുന്നു.. എസ്.എഫ്.ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേര് നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.. യഥാർത്ഥത്തിൽ ശങ്കരനാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎൽഎയായതും': നാവുപിഴവിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി പി കെ ഫിറോസ്

'എന്റെ പ്രസംഗത്തിൽ മറ്റൊരു പിഴവുകൂടി ഉണ്ടായിരുന്നു.. എസ്.എഫ്.ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേര് നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.. യഥാർത്ഥത്തിൽ ശങ്കരനാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎൽഎയായതും': നാവുപിഴവിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി പി കെ ഫിറോസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ യാത്രക്കിടയിൽ സംഭവിച്ച നാവുപിഴയുടെ പേരിൽ പി കെ ഫിറോസിനെതിരെ സൈബർ ലോകത്ത് ആക്രമണം ശക്തമാകുകയാണ്. മന്ത്രി കെ ടി ജലീലിനെ ബന്ധു നിയമന വിവാദത്തിൽ കുടുക്കിയ വെളിപ്പെടുത്തലുകൾ ഓരോന്നായി നടത്തിയത് പി കെ ഫിറോസായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വെറുമൊരു നാവുപിഴയുടെ പേരിൽ ഫിറോസിനെതിരെ ട്രോളുകളുമായി സൈബർ സഖാക്കൾ ആക്രമണം തുടങ്ങിയത്. എന്നാൽ, സൈബർ ലോകത്ത് പ്രസംഗം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സൈബർ സഖാക്കളുടെ വായടപ്പിക്കുന്ന വിധത്തിൽ മറുപടിയുമായി ഫിറോസ് തന്നെ രംഗത്തെത്തി. ഫേസബുക്കിലൂടെയാണ് പി കെ ഫിറോസിന്റെ വിശദീകരണം.

എസ്എഫ്‌ഐ രക്തസാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശങ്കരനാരായണൻ പിൽക്കാലത്ത് സിപിഎം എംഎൽഎയായ ബാബു എം പാലിശ്ശേരി ആയ കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് ഫിറോസിന്റെ മറുപടി. അതേസമയം പ്രസംഗത്തിന്റെ ആവേശത്തിൽ സംഭവിച്ചു പോയതാണെങ്കിലും വസ്തുതാപരമായ പിഴവിന് ഫിറോസ് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

മുസ്‌ലിം ലീഗിന്റെ യുവ നേതാവ് പി.കെ ഫിറോസിന്റെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിലെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രസംഗത്തിലെ വസ്തുതാപരമായ പിഴവിനെ ട്രോളിയും ആഘോഷിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. പ്രസംഗത്തിൽ രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമൊക്കെയാണ് പി.കെ ഫിറോസ് ആവേശത്തോടെ പ്രസംഗിച്ചത്.

ഇതിനുള്ള പ്രതികരണമെന്നുള്ള രൂപത്തിലാണ് പി.കെ ഫിറോസ് ഫേസ്‌ബുക്കിൽ തെറ്റ് അംഗീകരിച്ച് തിരുത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നെഹ്‌റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്'; പി.കെ ഫിറോസ് കുറിച്ചു. പ്രസംഗത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്ന പിഴവും തിരുത്തുന്നുണ്ട് പോസ്റ്റിൽ. 'രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്'.- ഫിറോസ് വ്യക്തമാക്കി.

അതേസമയം പ്രസംഗത്തിൽ തനിക്ക് മറ്റു ചില പിഴവുകളും സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സിപിഎം സഖാക്കളെ ഫിറോസ് വിമർശിക്കുന്നത്.
തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അതുകൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നുവെന്ന് ഫിറോസ് വ്യക്തമാക്കി.

പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎ‍ൽഎ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്. യുവജന യാത്രയിൽ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സഖാക്കൾ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.-ഫിറോസ് വ്യക്തമാക്കി.

ഫിറോസിന്റെ പേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്‌റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്.

തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അതുകൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു.

പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎ‍ൽഎ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്.

യുവജന യാത്രയിൽ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സഖാക്കൾ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP