Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരമയുടേത് നെറികെട്ട മാധ്യമ പ്രവർത്തനമെന്ന് പി ജയരാജൻ; അഭിമന്യു വധം, മുഖ്യപ്രതി 'സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; ഇത്തരം പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

മനോരമയുടേത് നെറികെട്ട മാധ്യമ പ്രവർത്തനമെന്ന് പി ജയരാജൻ; അഭിമന്യു വധം, മുഖ്യപ്രതി 'സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; ഇത്തരം പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലയാള മനേരമ പത്രത്തെ നിശിതമായി വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. അഭിമന്യു വധം, മുഖ്യപ്രതി 'സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ പൂർണമായും തെറ്റിദ്ധരിപ്പിക്കയാണ്. സിപിഎം നെ പരിഹസിച്ച് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വെച്ചുകൊണ്ട് വാർത്തയുണ്ടാക്കിയ ലേഖകൻ ഒരു പത്രപ്രവർത്തകൻ തന്നെയണോ എന്ന് ന്യായമായും സംശയിക്കാവുന്നതാണെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടുന്നു.

ജയരാജന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

മനോരമയുടേത് നെറികെട്ട മാധ്യമപ്രവർത്തനം

അഭിമന്യു വധം,മുഖ്യപ്രതി ' സൈബർ സഖാവ്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ആ വാർത്ത എഴുതിയ ലേഖകൻ പത്രപ്രവർത്തകൻ തന്നെയണോന്ന് ന്യായമായും സംശയിക്കാവുന്നതാണ്. സ. അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് സിപിഎംനെ പരിഹസിച്ച് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വെച്ചുകൊണ്ടാണ് ഈ തരംതാണ പ്രചരണം. 'ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നിൽ പതറാതെ പോരാടിയ ധീര സംഘപുത്രൻ യദിയൂരപ്പ' എന്ന് പറഞ്ഞു ബിജെപി നേതാവ് യദിയൂരപ്പയെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്. അഭിമന്യു വധക്കേസ് പ്രതി ആർ എസ് എസ് പ്രവർത്തകൻ എന്ന് ഇനി നാളെ മനോരമ വാർത്ത കൊടുക്കുമോ? മലയാള മനോരമയെ പോലെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഒരിക്കലും ഇത്തരം കള്ളപ്രചരണം നടത്താൻ പാടില്ല.

സ. അഭിമന്യുവിന്റെ കൊലപാതകം കേരളത്തിലെ ജനങ്ങളിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ എസ്ഡിപിഐ തീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വന്നു. പൊലീസ് ശക്തമായ നടപടികൾ കൈക്കൊള്ളുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു കള്ളവാർത്ത നൽകിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇത്തരം പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

ചുവടെ മനോരമ കണ്ടിട്ടും കാണാതെ പോയ കുറച്ച് സ്‌ക്രീന്ഷോട്ടുകളുണ്ട്.... !

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP