Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവരോട് പരാതിയില്ല; രാഹുൽജിയുടെയും സോണിയാജിയുടെയും മന്മോഹൻസിങ്ങിന്റെയും പ്രസംഗങ്ങൾ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്; ഇത്തവണ പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? രാഹുൽ ഗാന്ധിയുടെ പ്രസംഗപരിഭാഷ കുളമാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി പി.ജെ.കുര്യൻ

സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവരോട് പരാതിയില്ല; രാഹുൽജിയുടെയും സോണിയാജിയുടെയും മന്മോഹൻസിങ്ങിന്റെയും പ്രസംഗങ്ങൾ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്; ഇത്തവണ പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? രാഹുൽ ഗാന്ധിയുടെ പ്രസംഗപരിഭാഷ കുളമാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി പി.ജെ.കുര്യൻ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്ന രാഹുൽ ഗാന്ധിയുടെ യോഗത്തിൽ പരിഭാഷ പാളിയത് കോൺഗ്രസിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. പരിഭാഷകൻ മുതിർന്ന നേതാവായ പി.ജെ.കുര്യൻ ആയിരുന്നതും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമായി. തനിക്ക് പ്രസംഗം നന്നായി കേൾക്കാൻ കഴിയാതിരുന്നതാണ് പരിഭാഷയിൽ തെറ്റുവരാൻ കാരണമെന്ന് കുര്യൻ പറഞ്ഞുനോക്കിയെങ്കിലും വിമർശകർ അദ്ദേഹത്തെ വെറുതെ വിട്ടില്ല. സോഷ്യൽ മീഡിയയിൽ കനത്ത ആക്രമണം തന്നെ അഴിച്ചുവിട്ടു. ഒടുവിൽ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പി.ജെ.കുര്യൻ ഫേസ്‌ബുക്ക് പോസ്റ്റ ഇട്ടിരിക്കുകയാണ്.

'പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്മോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

'സാർ ഈ പണിക്ക് പോയത് എന്തിനാണ് എന്ന് ' ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്‌സർവേർറും ഡിസിസി പ്രസിഡന്റും ഇതേ നിലപാട് എടുത്തു, അദ്ദേഹം കുറിച്ചു.

പത്തനംതിട്ടയിൽ അത്യന്തം ആവേശത്തിൽ തുടങ്ങിയ പ്രസംഗത്തിന്റെ പരിഭാഷ തുടക്കത്തിലേ പാളി. വേദിയിലെ ലൗഡ് സ്പീക്കർ എസ്‌പിജി ഇടപെട്ടു മാറ്റിയതായും അതുകൊണ്ടു വേദിയിലെ പരിഭാഷകന് പ്രസംഗം കേൾക്കാൻ കഴിഞ്ഞില്ലെന്നും സംഘാടകർ പറഞ്ഞു.
പ്രസംഗിച്ച ഓരോ വാക്കും പരിഭാഷകനായ പി.ജെ. കുര്യനു രാഹുൽ ഗാന്ധി വീണ്ടും പറഞ്ഞു കൊടുക്കേണ്ടി വന്നു. ഇത് പലപ്പോഴും പ്രസംഗത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും രാഹുൽ അസ്വസ്ഥനാവുകയും ചെയ്തു. സദസ്സിലും അസ്വസ്ഥത പടർന്നു. രാഹുൽ പ്രസംഗത്തിൽ ഉടനീളം ബിജെപിയെ ആക്രമിക്കുകയും സിപിഎമ്മിനെ ഒപ്പം നിർത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും പരിഭാഷയിൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

പി.ജെ.കുര്യന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്മോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

'സാർ ഈ പണിക്ക് പോയത് എന്തിനാണ് എന്ന് ' ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്‌സർവേർറും ഡിസിസി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർത്ഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP