Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിമാർക്ക് പോലും വ്യക്തതയില്ല; കേന്ദ്ര പാക്കേജിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് നേതാവ് പി ചിദംബരം

മന്ത്രിമാർക്ക് പോലും വ്യക്തതയില്ല; കേന്ദ്ര പാക്കേജിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് നേതാവ് പി ചിദംബരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാമ്പത്തിക പാക്കേജിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി. ചിദംബരം. മന്ത്രിമാർക്ക് പോലും പാക്കേജ് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്ന് ചിദംബരം പരിഹസിച്ചു. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ ഇളവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമ്മല സീതാരാമനും, ​ഗ​താ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും നടത്തിയ വിരുദ്ധങ്ങളായ അഭിപ്രായ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ചി​ദംബരം രം​ഗത്തെത്തിയത്.

സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും അഞ്ച് ലക്ഷം കോടിയുടെ കുടിശ്ശിക ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകാൻ ഉണ്ടെന്നായിരുന്നു നിതിൻ ​ഗഡ്കരി പറഞ്ഞത്. അതേസമയം ഈടില്ലാതെ തന്നെ മൂന്ന് ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം മേഖലയ്ക്ക് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും പ്രഖ്യാപിച്ചു. അപ്പോൾ ഇവിടെ ആരാണ് കൊടുക്കുന്നതും വാങ്ങുന്നതും എന്നായിരുന്നു ട്വിറ്ററിലൂടെ ചിദംബരത്തിന്റെ ചോദ്യം. വിഷയത്തിൽ രണ്ട് മന്ത്രിമാരും ഒരു ധാരണയിൽ എത്തുമോ എന്ന് പരിഹാസ പൂർവ്വം ചോദിച്ച ചിദംബരം സർക്കാർ സഹായം ഇല്ലാതെ തന്നെ ചെറുകിട ഇടത്തരം വ്യവസായ മേഖല രക്ഷപ്പെടുമോ എന്നും ചോദിച്ചു.

കേന്ദ്ര സർക്കാർ ഏറെ വൈകി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് സഹായം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പയാണ് ഇതിൽ പ്രധാനം. നാലുവർഷമാണ് വായ്പ കാലാവധി. ഒരു വർഷം മൊറട്ടോറിയം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യവസായികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP