Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കൂത്തുപറമ്പ് രക്തസാക്ഷി വാർഷികാചരണം: ഡിവൈഎഫ്‌ഐ തയ്യിൽ യൂണിറ്റ് തയ്യിൽമുക്ക് പുഴയിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു; ചൂണ്ടയും ഇരയും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്'; സോഷ്യൽ മീഡിയയിൽ വൈറലായ നോട്ടീസ് പോസ്റ്റ് ചെയ്ത് പി.സി.വിഷ്ണുനാഥ് പറയുന്നു: ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ല

'കൂത്തുപറമ്പ് രക്തസാക്ഷി വാർഷികാചരണം: ഡിവൈഎഫ്‌ഐ തയ്യിൽ യൂണിറ്റ് തയ്യിൽമുക്ക് പുഴയിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു; ചൂണ്ടയും ഇരയും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്'; സോഷ്യൽ മീഡിയയിൽ വൈറലായ നോട്ടീസ് പോസ്റ്റ് ചെയ്ത് പി.സി.വിഷ്ണുനാഥ് പറയുന്നു: ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്‌ഐ തയ്യിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന പരിപാടിയുടെ നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൂണ്ടയിടൽ മത്സരമാണ് 25 ാം കൂത്തുപറമ്പ് രക്തസാക്ഷി വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നോട്ടീസ് പോസ്റ്റ് ചെയ്തുകൊണ്ട് സിപിഎമ്മിനെയും, ഡിവൈഎഫ്‌ഐയെയും പരിഹസിച്ച് പി.സി.വിഷ്ണുനാഥ് രംഗത്തെത്തി. ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന തലക്കെട്ടോടെയാണ് വിഷ്ണുനാഥിന്റെ കുറിപ്പ്.

'ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?!ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും? എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !വിഷ്ണുനാഥ് കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ?

ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?!

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാൻ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകൾ സംഘർഷഭരിതമായതും തുടർന്നുള്ള പൊലീസ് വെടിവെപ്പിൽ 1994 നവംബർ 25 ന് അഞ്ച് ഡിവൈഎഫ്‌ഐ സഖാക്കൾ രക്തസാക്ഷികളായതും.

എന്നാൽ പിന്നീട്, അതേ പാർട്ടി തങ്ങളുടെ നേതൃത്വത്തിൽ തന്നെ സ്വാശ്രയ കോളേജുകൾ അനുവദിച്ചു. പരിയാരം കോളേജിൽ എം വി ജയരാജനെ പോലുള്ള നേതാക്കൾ ചെയർമാന്മാരായി തലപ്പത്തു വന്നു.

'ജീവിച്ചിരിക്കുന്ന 'രക്തസാക്ഷി പുഷ്പൻ ചൊക്ലിയിലെ വീട്ടിൽ അവശനായി കിടക്കുമ്പോൾ ആ കൺമുമ്പിലൂടെ നേതാക്കളുടെ മക്കൾ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.

പിന്നീട് 'കരിങ്കാലി' രാഘവന്റെ മകൻ പാർട്ടിയുടെ നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്‌ഐ ക്ക്.

പിന്നെ 'കൊലയാളി'' രാഘവനെ പാർട്ടി തന്നെ അനുസ്മരിക്കാൻ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ ' പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ ആ രണഗാഥ അറിയാമോ?''എന്ന പാട്ട് ഇടുന്ന കാര്യം അവർ മറന്നില്ല. നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശവും നൽകി.

ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.

'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ? ??

എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP