Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക; ഇതാണോ ഫെമിനിസം എന്ന് പി സി ജോർജ്ജ്; വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ലെന്നും പൂഞ്ഞാർ എംഎൽഎ

ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക; ഇതാണോ ഫെമിനിസം എന്ന് പി സി ജോർജ്ജ്; വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ലെന്നും പൂഞ്ഞാർ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

അശ്ലീല യൂട്ഊബർ വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തെ രൂക്ഷമായി വിമർശിച്ച് പി.സി.ജോർജ് എംഎൽഎ. മനോരമ ന്യൂസ് ചർച്ചയിൽ പങ്കെടുക്കവെയാണ് പി സി ജോർജ്ജ് സംഭവത്തിൽ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈക്കൊണ്ട നിലപാടിനെ വിമർശിച്ചത്. വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല എന്ന് പറഞ്ഞ പി.സി, ഫെമിനിസത്തിനുംസ്ത്രീത്വത്തിനും വിലയില്ലേ എന്നും ചോദിച്ചു. ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.

പി.സി.ജോർജിന്റെ വാക്കുകളിങ്ങനെ:

‘ഇതു കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഫെമിനിസത്തിന് വിലയില്ലേ? സ്ത്രീത്വത്തിന് വിലയില്ലേ? വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്നമില്ലായിരുന്നു. ഇത് അതാണോ ചെയ്തേ.

ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവർ ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ എവിടെയായിരുന്നു. അപ്പോൾ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്.’ – പി.സി.ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP