Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

'രണ്ട് ഇന്ത്യയുണ്ട്; ഒന്ന് വീട്ടിൽ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു; മറ്റൊന്ന് ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, സഹായമില്ലാതെ അതിജീവനത്തിനായി പോരാടുന്നു'; കൊറോണക്കാലത്ത് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

'രണ്ട് ഇന്ത്യയുണ്ട്; ഒന്ന് വീട്ടിൽ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു; മറ്റൊന്ന് ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, സഹായമില്ലാതെ അതിജീവനത്തിനായി പോരാടുന്നു'; കൊറോണക്കാലത്ത് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണക്കാലത്ത് കേന്ദ്ര സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രണ്ട് ഇന്ത്യയുണ്ടെന്നും ഒരു ഇന്ത്യ വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോൾ മറ്റൊരു ഇന്ത്യ വീടെത്താനും അതിജീവനത്തിനായും പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കപിൽ സിബൽ വർത്തമാനകാല ഇന്ത്യയുടെ നേർചിത്രം കുറിച്ചത്.

'രണ്ട് ഇന്ത്യയുണ്ട്. ഒന്ന് വീട്ടിൽ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താൻ ശ്രമിക്കുന്നു. അതിജീവനത്തിനായി പോരാടുന്നു. ഭക്ഷണമില്ലാതെ, പാർപ്പിടമില്ലാതെ, സഹായമില്ലാതെ'- കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

ലോക്ക്ഡൗണിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ യോഗ പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ വീട്ടിലിരുന്ന് രാമായണം കാണുന്നതും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജനത കർഫ്യൂ വേളയിൽ അന്തക്ഷാരി കളിക്കുന്നതും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് സിബലിന്റെ വിമർശനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP