Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗണിൽ സുഹൃത്തിനെ ചലഞ്ചിന് ക്ഷണിച്ചത് ഒരു മണിക്കൂർ ഒറ്റക്കാലിൽ ചലനമില്ലാതെ നിൽക്കാൻ; പന്തയത്തിന് ഈട് വച്ചത് ബൈക്കും; പൂ പറിക്കുന്ന ലാഘവത്തിൽ ചലഞ്ച് ഏറ്റെടുത്ത് ഞെട്ടിച്ച് ബൈക്കും സ്വന്തമാക്കി യുവാവ്; കൊല്ലത്തെ ഈ രസകരമായ ചലഞ്ചിൽ ബൈക്ക് സ്വന്തമാക്കിയ അഖിലാണ് താരം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ലോക്ക് ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് ചലഞ്ചുകളിൽ ഏർപ്പെടുന്നത്. ചിലർ മൊബൈൽ ഗെയിമുകളിൽ മുഴുകുമ്പോൾ 

ലോക്ക്ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് പ്രതിഭ പുറത്തെടുക്കുന്നത്. യൂട്യൂബിലും ടിക്ടോക്കിലും ഫേസ്‌ബുക്കിലുമൊക്കെ പലരും സ്വന്തം കഴിവു തെളിയിച്ചുള്ള വീഡിയോയും ഫോട്ടോയുമൊക്കെ പോസ്റ്റു ചെയ്യുന്ന സമയമാണ്.

ഒറ്റക്കാലിൽ ഒരു മണിക്കൂർ ശരീരം ചലപ്പിക്കാതെ നിന്ന് ബൈക്ക് സമ്മാനമായി നേടിയിരിക്കുകയാണ് അഖിലെന്ന ചെറുപ്പക്കാരൻ. കൊല്ലം ആറുമുറിക്കടയ്ക്ക് സമീപം ചെക്കാലമുക്കിലാണ് വ്യത്യസ്തമായ പന്തയം നടന്നത്.

ഇറച്ചിക്കട ജീവനക്കാരനാണ് അഖിൽ. തൊട്ടടുത്ത് സൗണ്ട്‌സ് നടത്തുന്ന ഷിബുവാണ് ഒറ്റക്കാൽ ചലഞ്ചിന് അഖിലിനെ വിളിച്ചത്. ഒരു മണിക്കൂർ ശരീരം തെല്ലും ചലിക്കാതെ ഒറ്റക്കാലിൽ നിൽക്കണമെന്നതായിരുന്നു പന്തയം. സമ്മാനമായി ഷിബു ഓഫർ ചെയ്തതാകട്ടെ സ്വന്തം ബൈക്കും.

മത്സരം പുരോഗമിച്ചതോടെ സമീപ കടക്കാരും കാഴ്ചക്കാരായി. ചിലർ പൊലീസു വരുന്നുവെന്ന് പറഞ്ഞു. മറ്റു ചിലർ തമാശ പറഞ്ഞു നോക്കി. മറ്റു ചിലർ ഗോഷ്ടി കാണിച്ചു. പക്ഷേ, അഖിൽ കടുകിട ചലിച്ചില്ല.

ഒരു മണിക്കൂർ അഖിൽ ഒറ്റക്കാലിൽ പൂർത്തിയാക്കിയപ്പോൾ ഏവരുടെയും അഭിനന്ദനം. വാക്കുപാലിക്കുന്നതിൽ നിന്ന് ഷിബുവും പിന്നോട്ട് പോയില്ല. ബൈക്കിന്റെ താക്കോൽ സിപിഐ ചെക്കാലമുക്ക് ലോക്കൽ സെക്രട്ടറി ബഷീർക്കുട്ടി അഖിലിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP