Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെ അതും പൊളിഞ്ഞു; ഒബാമ മോദിയുടെ സത്യപ്രതിജ്ഞ വീക്ഷിക്കുന്ന ചിത്രം വ്യാജം; മുൻ പ്രസിഡന്റ് കണ്ടത് ലോകകപ്പ് മത്സരം; ഓസിലിന് പകരം ഫോട്ടോ ഷോപ്പ് ചെയ്ത് ചേർത്തിരിക്കുന്നത് ഹരിയാന ബിജെപിയുടെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള ചിത്രം; തള്ളി മതിയായെങ്കിൽ നിർത്തികൂടെയെന്ന് സോഷ്യൽ മീഡിയ

അങ്ങനെ അതും പൊളിഞ്ഞു; ഒബാമ മോദിയുടെ സത്യപ്രതിജ്ഞ വീക്ഷിക്കുന്ന ചിത്രം വ്യാജം; മുൻ പ്രസിഡന്റ് കണ്ടത് ലോകകപ്പ് മത്സരം; ഓസിലിന് പകരം ഫോട്ടോ ഷോപ്പ് ചെയ്ത് ചേർത്തിരിക്കുന്നത് ഹരിയാന ബിജെപിയുടെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള ചിത്രം; തള്ളി മതിയായെങ്കിൽ നിർത്തികൂടെയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വീണ്ടും ബിജെപി സംഘപരിവാർ ഗ്രൂപ്പുകളുടെ ഫോട്ടോഷോപ്പ് തന്ത്രം പാളി. പൊളിച്ചടുക്കി സോഷ്യൽ മീഡിയയുടെ പരിഹസിക്കലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിൽ വീക്ഷിക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ചിത്രം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാവുരകയായിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫോട്ടോഷോപ്പിൽ വ്യാജമായി നിർമ്മിച്ച ഫോട്ടോയാണിതെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.

യഥാർഥത്തിൽ ഈ ചിത്രം ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഡൗഗ് മിൽസ് എടുത്തതാണ്. അദ്ദേഹം ഇത് 2014 ജൂൺ 26ന് തന്റെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 'മിനാപോളിസിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് പ്രസിഡന്റ് ഒബാമ യുഎസ്എ-ജർമനി ലോകകപ്പ് മത്സരം കാണുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം രണ്ടാം തവണയും പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ടുകൊണ്ടിരിക്കുന്ന ഒബാമയുടെ ചിത്രമാണ് പ്രചരിച്ചിരുന്നത്. 'ഇതാണ് മോദിയുടെ ശക്തി. അമേരിക്കയിൽ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. മെയ്‌ 30ന് ആണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. മുന്നൂറിലേറെത്തവണ ഇത് ഷെയർ ചെയ്യപ്പെട്ടു.

യഥാർഥ ചിത്രത്തിലെ ടെലിവിഷനിലുള്ള ഫുട്ബോൾ മാച്ചിനു പകരം മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജ ചിത്രം ഉണ്ടാക്കിയതെന്നാണ് വ്യക്തമായിരിക്കുന്നത്. ഹരിയാന ബിജെപിയുടെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ടിൽനിന്ന് ട്വീറ്റ് ചെയ്യപ്പെട്ട മോദിയുടെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP