Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐ ലവ് യു നിത്യ...'; ആറ് വർഷത്തിന് ശേഷം ഭാവന മലയാളത്തിൽ; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ട്രെയ്‌ലർ എത്തി

ഐ ലവ് യു നിത്യ...'; ആറ് വർഷത്തിന് ശേഷം ഭാവന മലയാളത്തിൽ; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ട്രെയ്‌ലർ എത്തി

മറുനാടൻ മലയാളി ബ്യൂറോ

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പ്രണയത്തെക്കുറിച്ചാണ് സിനിമയുടെ പ്രമേയം. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തും.

നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ലണ്ടൻ ടോക്കീസ്, ബോൺഹോമി എന്റർടയ്ന്മെന്റ്‌സ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന് വിതരണത്തിനെത്തിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP