Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടിക്കറ്റെടുക്കാതെ ഇടിച്ചുകയറിയ ജനം ഫസ്റ്റ്ക്ലാസ് എസിയും കൈയേറി മുൻ പ്രധാനമന്ത്രിയുടെ കൂപ്പക്കരുകിലെത്തി; എസ്‌പിജി തോക്ക് ചൂണ്ടിയിട്ടും അവർ പിന്മാറിയില്ല; കാലിന് ഉന്നമിട്ട വെടി പെട്ടെന്ന് കുനിഞ്ഞതിനാൽ തലക്ക് കൊണ്ട് ഒരാൾ മരിച്ചതോടെ കലാപമായി; ബാത്റൂമിൽ ഒളിപ്പിച്ചാണ് എസ്‌പിജി അന്ന് ചന്ദ്രശേഖറെ രക്ഷിച്ചത്; ഡിഐജി ടി ജെ ജേക്കബിന്റെ ഉത്തരേന്ത്യൻ അനുഭവം വൈറലാവുമ്പോൾ

ടിക്കറ്റെടുക്കാതെ ഇടിച്ചുകയറിയ ജനം ഫസ്റ്റ്ക്ലാസ് എസിയും കൈയേറി മുൻ പ്രധാനമന്ത്രിയുടെ കൂപ്പക്കരുകിലെത്തി; എസ്‌പിജി തോക്ക് ചൂണ്ടിയിട്ടും അവർ പിന്മാറിയില്ല; കാലിന് ഉന്നമിട്ട വെടി പെട്ടെന്ന് കുനിഞ്ഞതിനാൽ തലക്ക് കൊണ്ട് ഒരാൾ മരിച്ചതോടെ കലാപമായി;  ബാത്റൂമിൽ ഒളിപ്പിച്ചാണ് എസ്‌പിജി അന്ന് ചന്ദ്രശേഖറെ രക്ഷിച്ചത്; ഡിഐജി ടി ജെ ജേക്കബിന്റെ ഉത്തരേന്ത്യൻ അനുഭവം വൈറലാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 കോഴിക്കോട്: ഉത്തരേന്ത്യയിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന ജനം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പല വാർത്തകളും നാം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുകയാണ് ഡിഐജി ടി ജെ ജേക്കബ്. സഫാരി ചാനലിന്റെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ, നവമാധ്യമങ്ങളിൽ വൈറലാണ്. ഉത്തരേന്ത്യയിൽ ടിക്കറ്റെടുക്കാതെ കയറുന്ന ആൾക്കൂട്ടത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ രക്ഷിക്കാൻ പെട്ട പാടാണ് അന്ന് എസ്‌പിജി ഉദ്യോഗസ്ഥനായ ടി ജെ ജോസഫ് വെളിപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.

റോബിൻ കെ മാത്യു എന്നയാൾ എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്:

'യുപിയിലും ബിഹാറിലും ഒന്നും ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുവാൻ ടിക്കറ്റ് എടുക്കാറില്ല. ഓഫീസ് സമയങ്ങളിൽ അവർ ട്രെയിനിന്റെ എല്ലാ കമ്പാർട്ട്മെന്റ്ലേക്കും ടിക്കറ്റില്ലാതെ കയറും.ഈ യാത്രയിലും ലക്നൗ കഴിഞ്ഞപ്പോൾ ആളുകൾ ആദ്യം സെക്കൻഡ് ക്ലാസിലും പിന്നീട് എസി കമ്പാർട്ട്മെന്റിലും ഇടിച്ചുകയറി .ചന്ദ്രശേഖർ യാത്രചെയ്തിരുന്ന ഫസ്റ്റ്ക്ലാസ് എസി കമ്പാർട്ട്മെന്റ്ലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച അവരെ എസ്‌പിജി തടഞ്ഞു. എന്നാൽ നിയമവാഴ്ചയെ പറ്റി കേട്ടുകേൾവി പോലുമില്ലാത്ത അവർ ഫസ്റ്റ് ക്ലാസ് എസി കമ്പാർട്ട്മെന്റിലേയ്ക്ക് ഇടിച്ചുകയറി. എസ്‌പി.ജി അവരെ തടയുന്നതിൽ പരാജയപ്പെട്ടു.

കൂപ്പകൾ ഓരോന്നായി അവർ കൈവശപ്പെടുത്തി. അവസാനം ഒരു കൂപ്പയിൽ മുൻ പ്രധാനമന്ത്രി ആണ് യാത്ര ചെയ്യുന്നതെന്നും അങ്ങോട്ടെങ്കിലും കയറരുതെന്നും എസ്‌പിജി അഭ്യർത്ഥിച്ചു. അതുപോലും അവർ വക വയ്ക്കുവാൻ തയ്യാറായില്ല. എസ്‌പിജി തോക്കെടുത്ത് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെട്ടിട്ടും അവർ പിന്മാറിയില്ല .

നിവർത്തിയില്ലാതെ അതിൽ ഒരു സേനാംഗം തോക്കെടുത്ത് മുൻപിൽ ഉണ്ടായിരുന്നു ഒരാളുടെ കാൽക്കൽ നോക്കി വെടി വെച്ചു. എന്നാൽ അയാൾ പെട്ടെന്ന് കുനിഞ്ഞതുകൊണ്ട് ബുള്ളറ്റ് അയാളുടെ തലയിൽ കൊള്ളുകയും അവൻ തൽക്ഷണം മരിക്കുകയും ചെയ്തു .

പിന്നീട് നടന്നത് ഒരു കലാപമായിരുന്നു. ആളുകൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. അവർ കൂട്ടം കൂടി ട്രെയിനിന് കല്ലെറിഞ്ഞു. അവസാനം ട്രെയിനിന് അവർ തീ വെക്കുകയും ചെയ്തു. എസ്‌പിജി ചന്ദ്രശേഖറെ ബാത്റൂമിൽ ഒളിപ്പിച്ചു. അവസാനം അവിടെയും പുക മൂടി.
അവസാനം ഒരു തരത്തിൽ മണ്ഡലത്തിൽ കാത്തുനിന്നിരുന്ന പ്രൊട്ടക്ഷൻ ഗ്രൂപ്പ് കാറുമായി എത്തി പ്ലാറ്ഫോമിന്റെ പുറകിലൂടെ അദ്ദേഹത്തെ രക്ഷിച്ചു കൊണ്ടുപോയി .

ഈ സംഭവം കേട്ടപ്പോൾ എന്റെ മനസ്സിൽ വന്ന ഒന്നു കാര്യങ്ങളാണ് താഴെ ചേർക്കുന്നത്.

യുപി എന്ന സംസ്ഥാനത്തിന്റെ അവസ്ഥ ഇത്ര ഭീകരമാണോ?

ഒരു മുൻ പ്രധാനമന്ത്രിക്ക് പോലും സമാധാനത്തോടെ യാത്ര ചെയ്യാൻ പറ്റാത്ത ഒന്നാണല്ലോ നമ്മളുടെ ഇന്ത്യൻ റെയിൽവേ .

നമ്മുടെ കേരളത്തിൽ II ക്ലാസിൽ പോലും ടിക്കറ്റ് എടുക്കാതെ ഒരു 2 കിലോമീറ്റർ യാത്ര ചെയ്താൽ അവനെ റെയിൽവേ ക്രൂശിൽ തറക്കും. എന്നാൽ നോർത്ത് ഇന്ത്യയിൽ ഇതേ റയിൽവേ മേധാവികൾക്ക് എത്തിനോക്കാൻ പോലും ഭയമാണ് .

കേരളം വിട്ടാൽ എന്ത് നിയമവാഴ്‌ച്ച ? ഒരു മുൻ പ്രധാനമന്ത്രി നേരിട്ട അവസ്ഥ ഇതാണെങ്കിൽ എന്ത് നിയമവാഴ്ചയും എന്ത് നീതിയും ആയിരിക്കും ഇപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളത് .

അവിടെയൊക്കെ ഇലക്ഷൻ നന്നായി നടക്കുന്നു എന്ന് നമ്മൾ കരുതുന്നുണ്ടല്ലോ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP