Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റിയാലിറ്റി ഷോയിൽ ഡാൻസറുടെ നിതംബത്തിൽ സ്പർശിച്ച് കൊറിയോ​ഗ്രാഫർ; വീഡിയോ വൈറലായതോടെ പെൺകുട്ടിയെ സഹായിച്ച സെൻ ഗുരുവിന്റെ കഥ പറഞ്ഞ് ടെറൻസ് ലെവിസ്; പ്രതികരണവുമായി താരവും

റിയാലിറ്റി ഷോയിൽ ഡാൻസറുടെ നിതംബത്തിൽ സ്പർശിച്ച് കൊറിയോ​ഗ്രാഫർ; വീഡിയോ വൈറലായതോടെ പെൺകുട്ടിയെ സഹായിച്ച സെൻ ഗുരുവിന്റെ കഥ പറഞ്ഞ് ടെറൻസ് ലെവിസ്; പ്രതികരണവുമായി താരവും

മറുനാടൻ ഡെസ്‌ക്‌

ഡാൻസ് റിയാലിറ്റി ഷോയിൽ ഡാൻസറും നടിയുമായ നൂറാ ഫതേഹിയോട് കൊറിയോഗ്രാഫർ ടെറൻസ് ലെവിസ് അപമര്യാദയായി പെരുമാറിയതായി വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി താരം രം​ഗത്ത്. നദി മുറിച്ചു കടക്കാൻ കഴിയാതെ നിന്ന പെൺകുട്ടിയെ എടുത്ത് മറുകരയിലെത്തിച്ച് സഹായിച്ച സെൻ ഗുരുവിന്റെ കഥയാണ് വിമർശകർക്കുള്ള മറുപടിയായി ലെവിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിന് താഴെ ലെവിസിനോടുള്ള തന്റെ പിന്തുണ നോറ കമ്മന്റായി രേഖപ്പെടുത്തുകയായിരുന്നു

തന്നെ എടുത്തുകൊണ്ട് നിൽക്കുന്ന ലെവിസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നൂറ സംഭവത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.' സോഷ്യൽ മീഡിയ മീമുകൾക്ക് വേണ്ടി ഫോട്ടോഷോപ്പ് ഇഫക്ടടുകളും വീഡീയോ മോർഫിങ്ങുകളും ചെയ്യുന്ന ഇക്കാലത്ത് ഈ വിഷയങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കാത്തതിലും മാന്യത പുലർത്തുന്നതിലും നന്ദിയുണ്ട്' എന്ന് ലെവിസിന്റെ ഇൻസ്റ്റഗ്രം കുറിപ്പിന് മറുപടിയായി നൂറ പറഞ്ഞു. ലെവിസും ഷോയിലെ മറ്റൊരു ജഡ്ജായ ഗീതയും തന്നോട് മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നും നൂറ കുറിച്ചു.

റോക്ക് ദ പാർട്ടി ( റോക്കി ഹാൻഡ്സം), ദിൽബർ ( സത്യമേവജയതേ), സാകി സാകി ( ബദ്‌ല ഹൗസ് ) തുടങ്ങിയ ഐറ്റംനമ്പറുകളിലൂടെയും ബെല്ലി ഡാൻസുകളിലൂടെയുമാണ് നോറ പ്രസിദ്ധയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP