Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുറമുഖം സിനിമയുടെ റിലീസ് നാളെ നാളെ, നീളെ നീളെ...! തുറമുഖം സിനിമ എന്റെ പോക്കറ്റിലല്ല ഇരിക്കണത്; ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ റിലീസിനെടുത്തെന്ന് നിവിൻ പോളി

തുറമുഖം സിനിമയുടെ റിലീസ് നാളെ നാളെ, നീളെ നീളെ...! തുറമുഖം സിനിമ എന്റെ പോക്കറ്റിലല്ല ഇരിക്കണത്; ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ റിലീസിനെടുത്തെന്ന് നിവിൻ പോളി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന തുറമുഖം. എന്നാൽ പലകുറി നീട്ടിവെച്ച ചിത്രം ഇനി എന്ന് റിലീസാകും എന്ന കാര്യത്തിൽ ആർക്കും കാര്യമായ വ്യക്തതയില്ലെന്നതാണ് വസ്തുത.

ഇപ്പോഴിതാ തുറമുഖത്തിനായി കാത്തിരിക്കന്ന പ്രേക്ഷകർക്ക് പ്രതീക്ഷയേകുന്ന ഒരു വാർത്തയാണ് നിവിൻ പങ്കുവച്ചത്. ചിത്രം നവംബർ- ഡിസംബർ കാലയളവിൽ എത്തിയേക്കും എന്നാണ് താരം അറിയിച്ചിരിക്കുന്നത്. നിവിന്റെ പുതിയ സിനിമയായ സാറ്റർഡേ നൈറ്റ്‌സ് റിലീസുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയപ്പോഴാണ് താരം തുറമുഖത്തെക്കുറിച്ച് സംസാരിച്ചത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് നിവിൻ ഇത് പറഞ്ഞത്.

'തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കണെ. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആ?ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതിന്റെ നിർമ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തിൽ ഇരിക്കുകയാണ്. അത് നവംബർ- ഡിസംബറിൽ റിലീസ് ആവുമെന്നാണ് കേൾവി', നിവിൻ പറഞ്ഞു.

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നതെന്നും അതുകൊണ്ട് അത് റിലീസ് ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും നിവിൻ പറഞ്ഞു. നിവിന് പുറമേ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP