Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാവർക്കും കാണാൻ പാകത്തിന് നിങ്ങൾ സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അത് ലോകത്തിൽ എവിടെയിരുന്നും ആർക്കു വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും; ചലഞ്ചുകളോട് എതിർപ്പ് മാത്രം; പ്രതികരിച്ച് ഷാൻ റഹ്മാൻ

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയിൽ ചലഞ്ചുകളാണ് ഇപ്പോൾ നിറയെ. കപ്പിൾ ചലഞ്ച്, ചിരി ചലഞ്ച് എന്നിങ്ങനെ നിരവധി ചലഞ്ചുകളുടെ പേരിൽ നിരവധി പേരാണ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. ഈ പ്രവണതയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. സനൂപ് എംഎസ് എന്നയാൾ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷാൻ തന്റെ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

ഷാൻ റഹ്മാൻ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പ്,

'ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സമൂഹമാധ്യമ ആപ്ലിക്കേഷനുകൾ ചിലപ്പോൾ സംഭാഷണങ്ങൾ കേൾക്കാറുണ്ടെന്ന് പലരും പരാതികൾ പറയാറുണ്ട്.എന്നാൽ കപ്പിൾ ചലഞ്ച്,ചിരി ചലഞ്ച് തുടങ്ങിയ ട്രെൻഡുകൾ ഉണ്ടാകുമ്പോൾ ഈ പറയുന്നവർ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണത്തക്ക വിധത്തിൽ പോസറ്റ് ചെയ്യുന്നു.അത് എല്ലാവരും കാണുന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ഉത്കണ്ഠയുമില്ല.(ഇത്തരം ചലഞ്ചുകൾ സംഘടിപ്പിക്കുന്നത് ആരാണ് എന്ന് എനിക്കറിയില്ല).

പരാതികൾ പറയുന്ന കാര്യത്തേക്കാൾ അപകടകരമായ ഒന്നാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഇവർ ചെയ്യുന്നത്.നിങ്ങൾക്കറിയാമോ?എല്ലാവർക്കും കാണാൻ പാകത്തിന് നിങ്ങൾ സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അത് ലോകത്തിൽ എവിടെയിരുന്നും ആർക്കു വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.അതിന് കമ്പൂട്ടർ ഹാക്ക് ചെയ്യാനുള്ള കഴിവൊന്നും ആവശ്യമില്ല,മറിച്ച്,കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.നിങ്ങൾ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാൾ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്സൈറ്റിൽ പ്രൊഫൈൽ നിർമ്മിച്ച് അതിൽ അപ്ലോഡ് ചെയ്താലോ?ഒന്നു സങ്കൽപ്പിച്ചു നോക്കൂ.

അതെ,തീർച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്സൈറ്റിൽ ട്രെൻഡിങ്ങിൽ എത്തും.ഇത്തരം പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അതിനെക്കുറിച്ച് അറിവില്ലെങ്കിൽ ദയവു ചെയ്ത് മനസ്സിലാക്കാൻ ശ്രമിക്കുക.

നമ്മളെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നു പഠിക്കേണ്ടിയിരിക്കുന്നു.നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക.നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സംരംക്ഷിക്കാൻ വേണ്ടി തന്നെയുള്ളതാണ്.

നിങ്ങളുടെ സുഹൃത്തുക്കളുടെ പട്ടിക പരിശോധിക്കുകയും പരിചയമില്ലാത്ത ആളുകളെ അതിൽ നിന്നും ഒഴിവാക്കുകയും ചെയ്യുക.നിങ്ങളുടെ പോസ്റ്റുകൾ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക.സമൂഹമാധ്യമങ്ങളിൽ എല്ലാവർക്കും കാണാൻ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുൻപ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം,ഇന്റർനെറ്റിൽ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP