Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിരാടിന്റെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ പേരിനു പിന്നിലെ രഹസ്യമെന്ത്? 'അകായ്'- എന്ന പേരിന്റെ ഉറവിടവും അർത്ഥവും തിരഞ്ഞ് ആരാധകർ; വെളിപ്പെടുത്താതെ താരദമ്പതികൾ; 'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെയെന്ന് സച്ചിൻ

വിരാടിന്റെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ പേരിനു പിന്നിലെ രഹസ്യമെന്ത്? 'അകായ്'- എന്ന പേരിന്റെ ഉറവിടവും അർത്ഥവും തിരഞ്ഞ് ആരാധകർ; വെളിപ്പെടുത്താതെ താരദമ്പതികൾ; 'അകായ്' അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെയെന്ന് സച്ചിൻ

മറുനാടൻ ഡെസ്‌ക്‌

മുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്കും നടി അനുഷ്‌ക ശർമയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വിവരം ഇന്നലെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കോലി പങ്കുവച്ചത്. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനമെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും കോലി തന്റെ പേജിൽ കുറിച്ചിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഈ സന്തോഷ വാർത്ത ആരാധകരുമായ് പങ്കുവെച്ചത്.

''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ഞങ്ങളുടെ മകനും വാമികയുടെ അനിയനുമായ 'അകായി'യെ ഈ ലോകത്തെയ്ക്ക് ഞങ്ങൾ സ്വാഗതം ചെയ്ത വിവരം അങ്ങേയറ്റം സന്തോഷത്തോടു കൂടിയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.ഞങ്ങളുടെ ജീവിതത്തിലെ അങ്ങേയറ്റം മനോഹരമായ ഈ നിമിഷത്തിൽ നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു.ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.സ്‌നേഹത്തോടെയും നന്ദിയോടെയും,വിരാട്,അനുഷ്‌ക''-എന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

      View this post on Instagram

A post shared by Virat Kohli (@virat.kohli)

ഈ പോസ്റ്റ് വന്നതോടു കൂടി ആരാധകർ വിരാടിന്റെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ പേരിനു പിന്നിലെ രഹസ്യമാണ് അന്വേഷിച്ചത്. അകായ് എന്ന പേരിന്റെ ഉറവിടവും അർത്ഥവുമാണ് ഏവരും അന്വേഷിക്കുന്നത്.തിളങ്ങുന്ന ചന്ദ്രൻ എന്ന് ടർക്കിഷ് ഭാഷയിലും തന്റെ ഭൗതിക ശരീരത്തിനപ്പുറമുള്ളതെന്ന് ഹിന്ദിയിലും അർത്ഥം വരുന്ന അകായ് എന്ന പേര് എന്ത് അർത്ഥം ലക്ഷ്യംവച്ചാണ് എടുത്തിരിക്കുന്നതെന്ന് ദമ്പതികൾ നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.

മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മില്ല്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിലെ കോഹ്ലിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.ദമ്പതികൾക്ക് ആശംസ അറിയിച്ചുകൊണ്ടും സ്‌നേഹാന്വേഷണങ്ങൾ നടത്തിയും ഐപിഎൽ ടീം ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്ത് വന്നിരിക്കുന്നത്.ആർ.സി.ബി ടീമിലെ ഏറ്റവും ചെറിയ അംഗം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ആശംസ അറിയിച്ചിരിക്കുന്നത്.

വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നുവെന്നെ റിപ്പോർട്ടുകൾക്ക് പിന്നാലെ സച്ചിൻ ടെൻഡുൽക്കർ ആശംസകൾ അറിയിച്ചിരുന്നു. എക്സ് പോസ്റ്റിലാണ് കോഹ് ലിക്കും അനുഷ്‌കയ്ക്കും ആശംസകൾ അറിയിച്ച് സച്ചിൻ എത്തിയത്. നിങ്ങളുടെ മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേർക്കൽ, അകായുടെ വരവിൽ വിരാടിനും അനുഷ്‌കയ്ക്കും അഭിനന്ദനങ്ങൾ, പേര് പോലെ അവൻ നിങ്ങളുടെ മുറികളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ലോകത്തെ അനന്തമായ സന്തോഷവും ചിരിയും കൊണ്ട് നിറയ്ക്കട്ടെ. ഇതാ നിങ്ങളുടെ വിലമതിക്കുന്ന സാഹസികതകളും ഓർമ്മകകളും. ലോകത്തിലേക്ക് സ്വാഗതം, സച്ചിൻ കുറിച്ചു.

ഈ അടുത്തിടയ്ക്കാണ് സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിലൂടെ വിരാടും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നു.അതിനാൽ ആണ് മാച്ചുകളിൽ നിന്നും മാറി നിൽക്കുന്നത് എന്ന വെളിപ്പെടുത്തിയത്.പിന്നീട് അദ്ദേഹം തന്നെ തനിക്ക് അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ചാനലിലൂടെ പറഞ്ഞിരുന്നു.

2017 ലാണ് അനുഷ്‌കയും കോലിയും തമ്മിൽ വിവാഹിതരായത്. 2021 ൽ താരദമ്പതികൾക്ക് മകൾ വാമിക ജനിച്ചു. അടുത്തകാലത്ത് നടന്ന പല മൽസരങ്ങളിലും കോലി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. തുടർന്ന് വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നതായി ബി.സി.സിഐ.യെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP