Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

ക്യാമറയെ നോക്കി കൈവീശി ഉമ്മകൾ നൽകി രണ്ട് സ്ത്രീകൾ; ഹെവി ലൈസൻസ് നൽകണമെന്ന് സോഷ്യൽ മീഡിയ

ക്യാമറയെ നോക്കി കൈവീശി ഉമ്മകൾ നൽകി രണ്ട് സ്ത്രീകൾ; ഹെവി ലൈസൻസ് നൽകണമെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്യാമറ നോക്കി ഫ്‌ളൈയിങ് കിസ് നൽകുന്ന രണ്ട് സ്ത്രീകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഷബീർ സയിദ് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വിഡിയോ പങ്കുവച്ചത്.

'പറക്കുന്ന ഉമ്മകൾ തന്നു പറന്നു പോകുന്ന രണ്ടു വാനമ്പടികൾ !' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വാഹനമോടിക്കുന്ന സ്ത്രീ സാരിയിലും പിന്നിലിരിക്കുന്നവർ ചുരിദാറിലുമാണ് യാത്രചെയ്യുന്നത്. സ്‌കൂട്ടറിൽ പറന്നു പോവുകയാണ് ഇരുവരും. ക്യാമറ റെക്കോർഡിങ് ആണെന്ന് മനസ്സിലാക്കിയപ്പോൾ ഇവർ കൈവീശി കാണിക്കുകയും ഫ്‌ളയിങ് കിസ് നൽകുകയും ചെയ്തു.

      View this post on Instagram

A post shared by Shabeerzyed (@shabzyed)

വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. 'അടിപൊളി, അവരും ഹാപ്പി നിങ്ങളും ഹാപ്പി കാണുന്ന ഞങ്ങളും ഹാപ്പി' എന്നായിരുന്നു വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. 'അത് തമിഴ്‌നാടാണ് കണ്ടു പഠിക്കട്ടെ ആ റോഡ്.' എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. 'ഇവർക്ക് ഹെവി ലൈസൻസ് കൊടുക്കണം.' എന്ന രീതിയിലും കമന്റ് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP