Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹബന്ധം അപകടത്തിലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്; വീഡിയോ പങ്കുവച്ച് താരം; രാഖിയുടേത് നാടകമെന്ന ആക്ഷേപവുമായി കമന്റുകൾ

വിവാഹബന്ധം അപകടത്തിലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്; വീഡിയോ പങ്കുവച്ച് താരം; രാഖിയുടേത് നാടകമെന്ന ആക്ഷേപവുമായി കമന്റുകൾ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: നടിയെന്ന നിലയിൽ മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് രാഖി സാവന്ത്. അതേ സമയം വിവാദ പരാമർശങ്ങളിലൂടെയും വാർത്തകളിൽ നിറയാറുണ്ട് താരം. ഇപ്പോഴിതാ പുതിയൊരു വീഡിയോയുടെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് രാഖി. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഒരു ഇൻസ്റ്റാഗ്രാം പേജിൽ വന്ന വീഡിയോ ആണിത്. മുംബൈ അന്ധേരിയിൽ വച്ചാണ് ഈ വീഡിയോ പകർത്തിയതെന്നാണ് ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തിൽ ഇടപെട്ടിട്ട് ആർക്ക് എന്ത് കിട്ടാനാണ്. അവർ വീഡിയോയിൽ ചോദിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമ്മയുടെ മരണം സംഭവിച്ചതെന്നും രാഖി വീഡിയോയിൽ പറയുന്നു.

      View this post on Instagram

A post shared by MovieMate Media (@moviematemedia)

അതേസമയം എന്താണ് താൻ നേരിടുന്ന പ്രശ്‌നമെന്ന് രാഖി സാവന്ത് പറയുന്നില്ല. രാഖിയുടേത് നാടകമാണെന്നാണ് വീഡിയോക്ക് താഴെ വരുന്ന നിരവധി കമന്റുകൾ സൂചിപ്പിക്കുന്നത്. ഇതുപോലുള്ള അമിതാഭിനയം നിർത്തണമെന്നും പ്രേക്ഷകരെ വെച്ച് കളിക്കരുതെന്നുമാണ് വന്നിരിക്കുന്ന പ്രതികരണങ്ങൾ. നിരവധി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഈ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

2022-ൽ താനും ആദിൽ ഖാനും വിവാഹിതരായെന്ന് ഈയിടെയാണ് രാഖി സാവന്ത് വെളിപ്പെടുത്തിയത്. ഇതാദ്യമായല്ല തന്റെ വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് രാഖി പറയുന്നത്. താനുമായുള്ള വിവാഹത്തേക്കുറിച്ച് പുറംലോകമറിഞ്ഞാൽ സഹോദരിയുടെ വിവാഹം നടക്കില്ലെന്ന് ആദിൽ പറഞ്ഞതിനാലാണ് ഈ വിഷയത്തേക്കുറിച്ച് മൗനം പാലിച്ചതെന്ന് രാഖി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP