Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൗരിക്കും മനോജിനും നാളെ വിവാഹം; സേവ് ദ് ഡേറ്റ് പങ്കുവച്ച് സീരിയൽ താരം ഗൗരി കൃഷ്ണൻ

ഗൗരിക്കും മനോജിനും നാളെ വിവാഹം; സേവ് ദ് ഡേറ്റ് പങ്കുവച്ച് സീരിയൽ താരം ഗൗരി കൃഷ്ണൻ

സ്വന്തം ലേഖകൻ

സീരിയൽ താരം ഗൗരി കൃഷ്ണനും സംവിധായകൻ മനോജ് പേയാടും നാളെ വിവാഹിതരാകും. തങ്ങളുടെ സേവ് ദ് ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഗൗരി കൃഷ്ണൻ. പുഴക്കരയിൽ ഇരുവരും കൈകോർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് സേവ് ദ് ഡേറ്റിലുള്ളത്. ''എന്നും കൈകൾ ഇങ്ങനെ കോർത്തു പിടിക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടേ'' എന്ന് ചിത്രത്തിനൊപ്പം ഗൗരി കുറിച്ചു.

ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. മനോജ് തിരുവനന്തപുരം സ്വദേശിയും ഗൗരി കോട്ടയം സ്വദേശിയുമാണ്.

അഭിനയത്തോടൊപ്പം വ്‌ലോഗറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. 'അനിയത്തി' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.

      View this post on Instagram

A post shared by Gowri M krishnan (@gowri_krishnon)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP