Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാത്തുനിന്നവർക്കൊപ്പം ആടിപ്പാടിയും ഒന്നിച്ചു ഫോട്ടോ എടുത്തും ഭാവന; ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കാത്തുനിന്നവർക്കൊപ്പം ആടിപ്പാടിയും ഒന്നിച്ചു ഫോട്ടോ എടുത്തും ഭാവന; ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന നടി ഭാവനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്നെ കാത്തു നിന്നവർക്കൊപ്പം ഫോട്ടോ എടുത്തും ആടിപ്പാടിയുമുള്ള ഭാവനയുടെ രസകരമായ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ നടി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.

ഭാവനയുടെ ഗോൾഡൻ വിസാ സ്വീകരണത്തിൽ നിരവധി പേർ സാക്ഷിയായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലെത്തിയ നടിയുടെ വസ്ത്രധാരണത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും സൈബർ ആക്രമണങ്ങളും ഉടലെടുത്തിരുന്നു. സ്‌കിൻ കളറുള്ള വസ്ത്രം ധരിച്ചതാണ് കാരണം. സംഭവത്തിൽ ഭാവനയെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തി. കാണുന്ന ആളുകളുടെ മനസ്സിലാണ് യഥാർഥത്തിൽ പ്രശ്‌നമെന്നും ഇത്തരം വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഭാവനയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP