Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്ന് മമ്മൂക്ക പങ്കജ് ഹോട്ടലിലും ഞാൻ ചെറിയ ലോഡ്ജിലുമായിരുന്നു തമസം; ആ സമയത്ത് ആർക്കും എന്നെ അറിയില്ല: ധ്രുവം സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് വിക്രം

അന്ന് മമ്മൂക്ക പങ്കജ് ഹോട്ടലിലും ഞാൻ ചെറിയ ലോഡ്ജിലുമായിരുന്നു തമസം; ആ സമയത്ത് ആർക്കും എന്നെ അറിയില്ല: ധ്രുവം സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് വിക്രം

സ്വന്തം ലേഖകൻ

ധ്രുവം സിനിമയിൽ അഭിനയിച്ച സമയത്തെ ഓർമ്മകൾ പങ്കുവെച്ച് നടൻ വിക്രം. തമിഴിൽ തന്റെ രണ്ടാമത്തെ സിനിമയ്ക്കു ശേഷം ഏതോ മാഗസീനിൽ വന്ന തന്റെ ഫോട്ടോ കണ്ടാണ് ധ്രുവത്തിൽ അഭിനയിക്കാൻ സംവിധായകൻ ജോഷി വിളിക്കുന്നത്. അന്ന് തന്നെ ആർക്കും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തിപ്പോഴായിരുന്നു വിക്രം പഴയ ഓർമകളിലേക്കു പോയത്.

1992-93 കാലത്ത്, മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയത്താണ് ധ്രുവത്തിലേക്ക് എത്തുന്നത്. ഏതോ മാഗസിനിൽ വന്ന ഫോട്ടോ കണ്ട് ജോഷി സർ എന്നെ സിനിമയിലേക്ക് വിളിച്ചത്. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം. ഇന്ന് ഞാൻ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാൻ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജാണ് അത്.

ആ സമയം പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാൻ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം. അപ്പോൾ ഞാൻ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാൻ പങ്കജ് ഹോട്ടലിലിൽ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലിൽ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലിൽ ഞാൻ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ഞാൻ ധ്രുവം സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആർക്കും എന്നെ അറിയില്ല. ഞാൻ രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു. എംജി റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാൾ എന്നെ കണ്ട് എന്ന് വിളിച്ചു. ഞാൻ സന്തോഷത്തിൽ നോക്കി, അയാൾ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാൾ പോയി. പക്ഷേ ഇന്ന് നിങ്ങൾ എല്ലാവരും 'വിക്രം വിക്രം' എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാൾ വലിയ സന്തോഷം നൽകുന്നതൊന്നും എനിക്കില്ല. ഞാൻ ഈ വർഷങ്ങൾക്കിടയിൽ മലയാള പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോഴും എന്റെ ഓരോ സിനിമയ്ക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്നേഹവും ലഭിക്കാറുണ്ട്. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്.'' വിക്രം പറഞ്ഞു.

പൊന്നിയിൻ സെൽവനിൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ ആദിത്യ കരികാലനെന്ന ചോള രാജവംശത്തിലെ രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP