Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

ബുർജ് ഖലീഫയ്ക്കരുകിൽ പിറന്നാൾ ആഘോഷിച്ച് വിഘ്‌നേഷ് ശിവൻ; ഭർത്താവിന് സർപ്രൈസ് ഒരുക്കി നയൻതാര: വീഡിയോ കാണാം

ബുർജ് ഖലീഫയ്ക്കരുകിൽ പിറന്നാൾ ആഘോഷിച്ച് വിഘ്‌നേഷ് ശിവൻ; ഭർത്താവിന് സർപ്രൈസ് ഒരുക്കി നയൻതാര: വീഡിയോ കാണാം

സ്വന്തം ലേഖകൻ

ബുർജ് ഖലീഫയ്ക്കരുകിൽ പിറന്നാൾ ആഘോഷിച്ച് വിഘ്‌നേഷ് ശിവൻ. ഭാര്യ നയൻതാരയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു വിഘ്‌നേഷിന്റെ പിറന്നാളാഘോഷം. പിറന്നൾ ദിനത്തിൽ ഭർത്താവിനു വേണ്ടി സർപ്രൈസ് ഒരുക്കിയായിരുന്നു നയൻതാര ആ നിമിഷങ്ങൾ മനോഹരമാക്കിയത്. ബുർജ് ഖലീഫയ്ക്കരികിൽ സ്വപ്നസമാനമായ പിറന്നാൾ ആഘോഷമായിരുന്നു തന്റേതെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. വിഘ്‌നേഷിന്റെ അമ്മ, സഹോദരി അടുത്ത സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ എന്നിവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

''സ്‌നേഹം നിറഞ്ഞ കുടുംബാംഗങ്ങൾക്കൊപ്പം മനസ്സുനിറഞ്ഞ പിറന്നാൾ ആഘോഷം. ഭാര്യയിൽ നിന്നും അതിശയിപ്പിച്ച സർപ്രൈസും. എന്റെ തങ്കം. ബുർജ് ഖലീഫയുടെ താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാൾ. അതും എന്റെ പ്രിയപ്പെട്ടവർക്കൊപ്പം. ഇതിൽ കൂടുതൽ എന്തുവേണം. ഈ നല്ല നിമിഷങ്ങൾ തന്ന് ജീവിതം അനുഗ്രഹീതപൂർണമാക്കുന്ന ദൈവത്തോട് നന്ദി.''പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചു.

മൂന്ന് പിറന്നാൾ കേക്കുകളും വിഘ്‌നേഷിനായി ഒരുക്കിയിരുന്നു. സുഹൃത്തുക്കളുടെയും അമ്മയുടെയും നയൻതാരയുടേതുമായി മൂന്ന് പിറന്നാൾ കേക്കുകളാണ് വിഘ്‌നേഷിനായി ഒരുക്കിയത്. അമ്മയുടെ പിറന്നാൾ കേക്കിൽ 'പിറന്നാൾ ആശംസകൾ മകനേ' എന്നും സുഹൃത്തുക്കളുടെ കേക്കിൽ 'പിറന്നാൾ ആശംസകൾ വിക്കി സർ' എന്നും എഴുതിയപ്പോൾ 'പിറന്നാൾ ആശംസകൾ മൈ ഉലകം' എന്നായിരുന്നു നയൻതാര ഒരുക്കിയ കേക്കിലെ ആശംസ.

      View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP