Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഗാഢനിദ്രയിൽ; ഒടുവിൽ വിമാനം ലാൻഡ് ചെയ്തത് 25 മിനിട്ടിലധികം പിന്നിട്ടശേഷം

വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഗാഢനിദ്രയിൽ; ഒടുവിൽ വിമാനം ലാൻഡ് ചെയ്തത് 25 മിനിട്ടിലധികം പിന്നിട്ടശേഷം

ന്യൂസ് ഡെസ്‌ക്‌

അഡിസ് അബാബ: വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി. ഇതേത്തുടർന്ന് വിമാനത്തിന്റെ ലാൻഡിങ് ആശയക്കുഴപ്പത്തിലായി. സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള ഏത്യോപ്യൻ എയർലൈൻസ് സഞ്ചാരത്തിനിടെയാണ് സംഭവം.

വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തിൽ പറക്കവെ ഗാഢനിദ്രയിലായതെന്ന് ഏവിയേഷൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വിമാനം ലാൻഡുചെയ്യാൻ വൈകി.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഏവിയേഷൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. വിമാനം വിമാനത്താവളത്തെ സമീപിച്ചപ്പോൾ എയർ ട്രാഫിക് കൺട്രോൾ (എടിസി) മുന്നറിയിപ്പ് നൽകിയെങ്കിലും വിമാനം ഇറങ്ങാൻ തുടങ്ങിയില്ല. പൈലറ്റുമാർ ഉറങ്ങിയപ്പോയതോടെ, ബോയിങ് 737ന്റെ ഓട്ടോപൈലറ്റ് സംവിധാനം മൂലം വിമാനം 37,000 അടിയിൽ കുതിച്ചു.

വിമാനം ഓട്ടോ പൈലറ്റായിരുന്നതുകൊണ്ട് തന്നെ ഫ്ളൈറ്റ് മാനേജ്മെന്റ് കമ്പ്യൂട്ടർ (എഫ്.എം.സി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാൻഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വിമാനം ഇറങ്ങേണ്ട റൺവേ മറികടന്നതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. തുടർന്ന് അലാറം മുഴങ്ങിയതോടെയാണ്, പൈലറ്റുമാർ ഉറക്കത്തിൽ നിന്നും ഉണർന്നത്. ഇതിനകം തന്നെ റൺവേയിൽ ഇറങ്ങാൻ 25 മിനിറ്റലധികം വൈകിയിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി വിമാനം സുരക്ഷിതമായി റൺവേയിലിറക്കുകയായിരുന്നു. ഏവിയേഷൻ അനലിസ്റ്റ് അലക്സ് മക്കെരാസ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിമാനം സുരക്ഷിതമായി ഇറക്കാനായെന്നും ഭാഗ്യത്തിന് ആർക്കും അപായം സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മെയിൽ ന്യൂയോർക്കിൽ നിന്നും റോമിലേക്ക് പറന്ന വിമാനത്തിലും പൈലറ്റുമാർ ഉറങ്ങിപ്പോയിരുന്നു. 38,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു പൈലറ്റുമാരുടെ ഉറക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP