Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം'; മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ക്രിസ്റ്റഫർ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; പൊലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി

'ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം'; മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ക്രിസ്റ്റഫർ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; പൊലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. ആർ.ഡി. ഇല്യൂമിനേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്.

നേരത്തെ അറിയിച്ചിരുന്നതു പ്രകാരം ചിങ്ങം ഒന്നിനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും അടക്കം എത്തിയിരിക്കുന്നത്. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്നാണ് ടാഗ് ലൈൻ. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

2010ൽ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്‌നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിൽ. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിന്റെ ലൊക്കേഷൻ ആണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക.

ചിത്രത്തിൽ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്: മനോജ്, കലാ സംവിധാനം: ഷാജി നടുവിൽ വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്‌ക്യൂറ എന്റർടൈന്മെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP