Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗഹൃദ ദിനത്തിൽ മീനയെ കാണാൻ കൂട്ടുകാരികൾ കുടുംബസമേതം എത്തി; രംഭയ്ക്കും സംഗീതയ്ക്കും സംഘവിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം: ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകർ

സൗഹൃദ ദിനത്തിൽ മീനയെ കാണാൻ കൂട്ടുകാരികൾ കുടുംബസമേതം എത്തി; രംഭയ്ക്കും സംഗീതയ്ക്കും സംഘവിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം: ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകർ

സ്വന്തം ലേഖകൻ

ർത്താവിന്റെ വേർപാടിൽ വേദനയോടെ കഴിയുന്ന നടി മീനയെ കാണാൻ സൗഹൃദ ദിനത്തിൽ കൂട്ടുകാരികളെത്തി. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വസതിയിൽ ഒത്തുകൂടിയത്.

കൂട്ടുകാരികൾ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ മീന തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഭർത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയജീവിതത്തിൽ നിന്നുമൊക്കെ വിട്ടുനിൽക്കുകയായിരുന്നു മീനയ്ക്ക് കൂട്ടുകാരികളുടെ സാമീപ്യം വലിയ ആശ്വാസമായി മാറി.

      View this post on Instagram

A post shared by Meena Sagar (@meenasagar16)

കൂട്ടുകാരികൾക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ കണ്ടതിന്റെ സന്തോഷം ആരാധകരും കമന്റുകളിൽ പങ്കുവച്ചു. 'എപ്പോഴും ഇങ്ങനെ ചിരിയോടെ ഇരിക്കൂ', 'ഈ ചിരിയാണ് ഞങ്ങൾക്കു കാണേണ്ടത്' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

      View this post on Instagram

A post shared by Meena Sagar (@meenasagar16)

ജൂൺ 28നായിരുന്നു മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. കോവിഡിന് പിന്നാലെ ഉണ്ടായ ശ്വാസകോശത്തിലെ ഗുരുതമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP