Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

റിലിസിന് മുൻപേ ഡീഗ്രേഡിങ്; ഫെയിസ്ബുക്കിൽ പ്രതിഷേധ പോസ്റ്റ് ഇട്ട് നായകൻ; റിലീസിന്റെ തൊട്ട് മുൻപ് വിവാദചുഴിയിൽ സബാഷ് ചന്ദ്രബോസ്

റിലിസിന് മുൻപേ ഡീഗ്രേഡിങ്; ഫെയിസ്ബുക്കിൽ പ്രതിഷേധ പോസ്റ്റ് ഇട്ട് നായകൻ; റിലീസിന്റെ തൊട്ട് മുൻപ് വിവാദചുഴിയിൽ സബാഷ് ചന്ദ്രബോസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ സബാഷ് ചന്ദ്രബോസ്. പക്ഷെ ഡീഗ്രേഡിങ്ങുകാർ അതിരാവിലെ ഉണർന്ന് പണി തുടങ്ങി. ഫേയിസ് ബുക്ക് പോസ്റ്റിൽ പ്രതിഷേധവുമായി സിനിമയിലെ നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ആളോരുക്കം എന്ന സിനിമയ്ക്ക് സംസ്ഥാനഅവാർഡ് കരസ്ഥമാക്കിയ വി സി അഭിലാഷ് ആണ് വിഷ്ണു ഉണ്ണികൃഷ്ണനെയും ജോണി ആന്റണിയേയും പ്രധാനകഥാപാത്രങ്ങളാക്കി സബാഷ് ചന്ദ്രബോസ് സംവിധാനം ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാനിൽ നിന്നാണ് ഡിഗ്രേഡിങ്ങ് ചെയ്യുന്നത് എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഫെയിസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. സിനിമാ റിലീസ് പത്ത് മണിക്ക് ചെയ്യാൻ ഇരിക്കേ സിനിമാ റിലീസ് ആയി മോശം ആണ് എന്ന രീതിയിൽ പ്രചരിപ്പിച്ച കമന്റുകളുടെ സ്‌ക്രീൻ ഷോർട്ടുകൾ അടക്കമാണ് വിഷ്ണുവിന്റെ ഫെയിസ് ബുക്ക് പോസ്റ്റ്്.

'ഡിഗ്രേഡിങ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്... കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്.

ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമന്റുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്.നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം. ' ഇങ്ങനെയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഫേയിസ് ബുക്കിൽ കുറിച്ചത്.

ആളൊരുക്കത്തിന് സംസ്ഥാന അവാർഡ് നേടിയ ശേഷം വി സി അഭിലാഷ് എഴുതി സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് നൂറോളം തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനേയും, ജോണി ആന്റണിയേയും കൂടാതെ ഇർഷാദ്, ധർമ്മജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, സുധി കോപ്പ, കോട്ടയം രമേശ്, ശ്രീജാ ദാസ് എന്നിവരാണ് അണി നിരക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP