Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202210Wednesday

പിറന്നാൾ ദിനത്തിൽ ഭർത്താവിന് ജീപ്പ് മെറിഡിയൻ സമ്മാനിച്ച് ശ്വേതാ മേനോൻ; സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ച് താരം

പിറന്നാൾ ദിനത്തിൽ ഭർത്താവിന് ജീപ്പ് മെറിഡിയൻ സമ്മാനിച്ച് ശ്വേതാ മേനോൻ; സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ച് താരം

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: പ്രിയപ്പെട്ടവർക്ക് നൽകുന്ന പിറന്നാൾ സമ്മാനങ്ങൾ എന്നും ഓർമയിൽ തങ്ങിനിൽക്കുന്നവയായിരിക്കും. അത്തരമൊരു പിറന്നാൾ സമ്മാനം ഭർത്താവ് ശ്രീവത്സൻ മേനോന് നൽകിയിരിക്കുകയാണ് നടി ശ്വേത മേനോൻ. ജീപ്പിന്റെ പ്രീമിയം എസ്.യു.വി.യാണ് ശ്വേതാ മേനോൻ സമ്മാനിച്ചത്.

കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ ജീപ്പിൽ നിന്നാണ് ശ്വേത മെറിഡിയന്റെ ഉയർന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷൻ വാങ്ങിയത്. ഏകദേശം 32.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ജീപ്പിന്റെ പ്രീമിയം എസ്‌യുവിയായ മെറിഡിയൻ മെയ് അവസാനമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവൽ, ഓട്ടമാറ്റിക്ക്, ഫോർവീൽ ഡ്രൈവ് മോഡുകളിൽ വാഹനം ലഭിക്കും. ഇന്ത്യക്കായി എൻജിനീയറിങ് ചെയ്ത് ഡിസൈൻ ചെയ്യുന്ന ജീപ്പിന്റെ ആദ്യ ത്രീ റോ എസ്‌യുവിയാണ് മെറിഡിയൻ.പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ശ്വേത മേനോൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ജീപ്പ് മെറിഡിയന്റെ സിഗ്‌നേച്ചർ കളറായ വെൽവെറ്റ് റെഡ് ഫിനീഷിങ്ങിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നടി തിരഞ്ഞെടുത്തത്. മെയ് മാസം അവസാനത്തോടെയാണ് ജീപ്പിന്റെ പ്രീമിയം എസ്.യു.വിയായ മെറിഡിയൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് മെറിഡിയൻ എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളിലെ ഗ്ലോബൽ ഐക്കൺ ആകുകയെന്ന ലക്ഷ്യത്തോടെയാണ് മെറിഡിയന്റെ പിറവി. കോംപസിന്റെ ഡി.എൻ.എയിലാണ് ഈ എസ്.യു.വിയും ഒരുങ്ങിയിട്ടുള്ളത്. ജീപ്പ് സിഗ്നേച്ചർ ഡിസൈനായ ഏഴ് സ്ലോട്ട് ഗ്രില്ല്, ബൈ-ഫങ്ഷൻ എൽ.ഇ.ഡി. പ്രോജക്ടർ ഹെഡ്‌ലാമ്പ്, റിഫ്‌ളക്ടർ, ഡി.ആർ.എൽ, ഇന്റിക്കേറ്റർ എന്നിവ അടങ്ങിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റർ, ബമ്പറിൽ രണ്ടിടങ്ങളിലായി നൽകിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് മുൻവശം അലങ്കരിക്കുന്നത്.

മൂന്ന് നിരയിലായി ഏഴ് യാത്രക്കാരെ ഉൾക്കൊള്ളുന്നതിനൊപ്പം ഏറ്റവും മികച്ച ഫീച്ചറുകളും ഒരുക്കിയാണ് മെറിഡിയൻ എത്തിയിട്ടുള്ളത്. തുകലിൽ പൊതിഞ്ഞ സീറ്റുകളും ഡാഷ്‌ബോർഡുമാണ് കാഴ്ചയിൽ അകത്തളത്തെ സ്‌റ്റൈലിഷാക്കുന്നത്. എന്നാൽ, 10.1 ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ആൽഫൈൻ സൗണ്ടി സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡ്രൈവർ ഇൻഫോർമേഷൻ ഡിസ്‌പ്ലേ തുടങ്ങിയവയാണ് മെറിഡിയന്റെ സാങ്കേതിക മികവ് തെളിയിക്കുന്ന ഘടകങ്ങൾ.

2.0 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് മെറിഡിയന്റ് ഹൃദയം. ഇത് 170 ബി.എച്ച്.പി. പവറും 350 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാൻസ്മിഷൻ. നാല് ഡ്രൈവ് മോഡുകൾക്കൊപ്പം 4ഃ4, 4ഃ2 സംവിധാനങ്ങളും ഇതിലുണ്ട്. പരമാവധി വേഗം 198 കിലോമീറ്ററുള്ള ഈ എസ്.യു.വി. 10.8 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. നിരവധി സുരക്ഷ സംവിധാനങ്ങളും മെറിഡിയന് കൈമുതലായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP