Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണ്; വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്: ദുർഗ കൃഷ്ണ

ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണ്; വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്: ദുർഗ കൃഷ്ണ

സ്വന്തം ലേഖകൻ

ധ്യാൻ ശ്രീനിവാസൻ മീ ടൂ മൂവ്‌മെന്റിനെ പുച്ഛിച്ചുസംസാരിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടി ദുർഗ കൃഷ്ണ. അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും അദ്ദേഹം അത്തരത്തിലാണ് സംസാരിക്കുകയെന്നും ദുർഗ കൃഷ്ണ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ആരെയെങ്കിലും വേദനപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്ന് ധ്യാൻ മറ്റൊരഭിമുഖത്തിൽ പറഞ്ഞതായും ദുർഗ പറഞ്ഞു. ഉടൽ സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടന്ന പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദുർഗ കൃഷ്ണ തന്റെ അഭിപ്രായം പങ്കുവച്ചത്.

''ധ്യാൻ ചേട്ടൻ (ധ്യാൻ ശ്രീനിവാസൻ) മീ ടൂ വിനെക്കുറിച്ച് പറഞ്ഞ വിഡിയോ ഞാൻ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു വിഡിയോ ഞാൻ കണ്ടിരുന്നു. ധ്യാൻ ചേട്ടൻ മീ ടൂവിനെ പുച്ഛിച്ചുകൊണ്ടു സംസാരിച്ചതാണെന്നു എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും എല്ലാവരുമായും അത്തരത്തിലാണ് അദ്ദേഹം സംസാരിക്കുക. ഇനിയിപ്പോ അദ്ദേഹത്തിന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ടല്ലോ.''ദുർഗ പറയുന്നു.

വിജയ് ബാബുവിനെതിരെയുള്ള മീ ടൂ ആരോപണത്തിൽ അദ്ദേഹം പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മോശമായിപ്പോയെന്നും നടി വ്യക്തമാക്കി പേര് വെളിപ്പെടുത്തി അവരെ ഇത്തരമൊരു സാഹചര്യത്തിൽ എത്തിക്കാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. ഈ വിഷയത്തിൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല, വിജയ് ബാബു സാറിന്റെ ഭാഗത്താണോ തെറ്റ് എന്ന് എവിടെയും തെളിഞ്ഞിട്ടില്ല. പ്രൂവ് ചെയ്യാതെ ഒരാളെ കുററം പറഞ്ഞു കഴിഞ്ഞിട്ട് അയാൾ തെറ്റുകാരനല്ല അല്ല എന്ന് തെളിഞ്ഞാൽ നമ്മൾ വിഷമിക്കേണ്ടി വരില്ലേ. എനിക്ക് കൃത്യമായ ധാരണയുള്ള കാര്യങ്ങളിൽ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.

സിനിമയിലെ ചുംബനംരഗത്തിനെതിരെ വരുന്ന വിമർശനങ്ങളിലും ദുർഗ തന്റെ നിലപാട് തുറന്നുപറയുകയുണ്ടായി. ചുംബൂന രംഗത്തിൽ നടിക്കെതിരെ മാത്രമാണ് വിമർശനം വരുന്നത്. ഒപ്പം അഭിനയിക്കുന്ന നായകനെ ആരും വിമർശിക്കാറില്ല. ''ഞാൻ വായുവിൽ നോക്കിയല്ല ഉമ്മ വയ്ക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്. പക്ഷേ വിമർശനങ്ങൾ വരുമ്പോൾ അത് എനിക്കെതിരെ മാത്രം. കൂടെ അഭിനയിച്ച മറ്റേ ആൾക്ക് ഒരു കുഴപ്പവുമില്ല. ഞാൻ ആ രംഗത്തതിൽ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാർ മുഴുവൻ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാൻ പറഞ്ഞത്, വായുവിൽ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകൾ ശരിയല്ല.''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP