Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

'ഇദ്ദേഹം എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി; മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു'; സോൾ ഡബിൾ ബാലാജിയെ പരിചയപ്പെടുത്തി 'മിന്നൽ ഷിബു'

'ഇദ്ദേഹം എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി; മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു'; സോൾ ഡബിൾ ബാലാജിയെ പരിചയപ്പെടുത്തി 'മിന്നൽ ഷിബു'

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: 'മിന്നൽ മുരളി' സിനിമയിലെ തന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി നടൻ ഗുരു സോമസുന്ദരം. ആക്ഷൻ രംഗങ്ങളിൽ 'മിന്നൽ ഷിബു'വായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ബാലാജി ആണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സ്റ്റണ്ട് ഡ്യൂപ്പ് ചെയ്ത് ശ്രദ്ധേയനാണ് ബാലജി

'ഇദ്ദേഹമാണ് എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി. മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു. എന്റെ സോൾ ഡബിൾ ആണ് ബാലാജി.'സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗുരു സോമസുന്ദരം കുറിച്ചു.

      View this post on Instagram

A post shared by Guru Somasundaram (@guru_somasundaram)

മിന്നൽ മുരളി എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ജനങ്ങൾ ഏറെ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരിൽ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം ഷിബു എന്ന വില്ലനായി നടൻ ഗുരു സോമസുന്ദരം മാസായപ്പോൾ വളരെ കുറച്ചു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തിരുന്നു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയിൽ ടൊവീനോ തോമസ് ആയിരുന്നു നായകൻ. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്‌സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

      View this post on Instagram

A post shared by sethu ANNA???? FAN BOY???????? (@balagoffical)

സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്‌മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ളാഡ് റിംബർഗാണ്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.

ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. ഒടിടിയായി നെറ്റ്ഫ്‌ളിക്‌സിലൂടെ ആയിരുന്നു റിലീസ്. 'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP