Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചിത്രീകരണത്തിനായി പലരും ചോദിച്ചത് വലിയ വാടക; സേവ ഭാരതി ആംബുലൻസ് തന്നത് സൗജന്യമായി; അല്ലാതെ ഞാൻ സേവഭാരതി സ്റ്റിക്കർ ഒട്ടിച്ചതല്ല'; 'മേപ്പടിയാൻ' വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

'ചിത്രീകരണത്തിനായി പലരും ചോദിച്ചത് വലിയ വാടക; സേവ ഭാരതി ആംബുലൻസ് തന്നത് സൗജന്യമായി; അല്ലാതെ ഞാൻ സേവഭാരതി സ്റ്റിക്കർ ഒട്ടിച്ചതല്ല'; 'മേപ്പടിയാൻ' വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: 'മേപ്പടിയാൻ' സിനിമയിൽ സേവഭാരതി ആംബുലൻസ് ഉപയോഗിച്ചതിൽ അടക്കം സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി സംവിധായകൻ വിഷ്ണു മോഹൻ. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് വിവാദ പരാമർശങ്ങൾ നടക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്് വളരെ മോശമായ ചിന്താഗതിയും ഉദ്ദേശ ശുദ്ധിയും ഉള്ള വ്യക്തികളാണെന്നും വിഷ്ണു പ്രതികരിച്ചു.

കോവിഡിന്റെ ആദ്യ ലോക്ക്ഡൗൺ കഴിഞ്ഞ സമയത്താണ് മേപ്പടിയാന്റെ ചിത്രീകരണം നടക്കുന്നത്. ആ സമയത്ത് കോവിഡ് കാരണം ആംബുലൻസുകൾ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ആ സാഹചര്യത്തിൽ സേവഭാരതി സൗജന്യമായി ആംബുലൻസ് ഷൂട്ടിങ്ങിന് വേണ്ടി നൽകുകയായിരുന്നു എന്ന് വിഷ്ണു പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

'സേവഭാരതി രാജ്യത്തെ എൻജിഓ ആണല്ലോ. എന്താണ് അവരുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ തെറ്റ് എന്ന് എനിക്ക് അറിയില്ല. ഇത്തരം കാര്യങ്ങളൊന്നും സിനിമയുമായി ബന്ധമില്ലാത്തതാണ്. അതാണ് ചർച്ചയാവുന്നത്' വിഷ്ണു പറയുന്നു.

സിനിമ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനാണ് സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്.

നേരരത്തെ ബിജെപി നേതാക്കളായ ഒ. രാജഗോപാൽ, കെ സുരേന്ദ്രൻ എന്നിവരോടൊപ്പമുള്ള വിഷ്ണു മോഹന്റെ ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധി ബിജെപി വേദികളിൽ വിഷ്ണു മോഹൻ പങ്കെടുത്തതിന്റെ ഫോട്ടോകളും പുറത്തുവന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മേപ്പടിയാനിലെ ഹിന്ദുത്വ ആശയ പ്രചരണത്തിനെതിരെ വിമർശനം ഉയർന്നത്.

ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (ഡങഎ) ആണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ ആണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

വിഷ്ണു പറഞ്ഞത്:
എന്തിനാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ സിനിമ ചെയ്യാൻ കഴിയും. വളരെ നിസാര കാര്യങ്ങൾക്കാണ് മേപ്പടിയാൻ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തുന്നത്. സിനിമയിൽ സേവ ഭാരതി എൻജിഓയുടെ ആംബുലൻസ് ഉപയോഗിച്ചിട്ടുണ്ട്. അത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. മേപ്പടിയാൻ ആദ്യ ലോക്ക്ഡൗണിന് ശേഷമാണ് ചിത്രീകരിച്ചത്. കൊവിഡായതിനാൽ ആംബുലൻസുകൾക്കെല്ലാം വളരെ തിരക്കായിരുന്നു. ചിത്രീകരണത്തിനായി ചോദിക്കുമ്പോൾ വലിയ വാടകയാണ് പലരും പറഞ്ഞത്. ഒരു ദിവസത്തിന് 15,000 എല്ലാമാണ് വാടക പറഞ്ഞത്. എനിക്ക് 15 ദിവസത്തിന് അടുത്ത് ആംബുലൻസ് വെച്ചുള്ള ഷൂട്ട് ഉണ്ടായിരുന്നു.

ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലൻസ് തന്നത് സേവ ഭാരതിയാണ്. അതുകൊണ്ടാണ് ഞാൻ സേവഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചത്. അത് അവരുടെ തന്നെ ആംബുലൻസാണ്. അല്ലാതെ ഞാൻ സേവഭാരതി സ്റ്റിക്കർ ഒട്ടിച്ചതല്ല. അതുകൊണ്ട് തന്നെയാണ് താങ്ക്സ് കാർഡിൽ സേവഭാരതി വെച്ചിരിക്കുന്നത്. അതിന് വരെ ആളുകൾ ചോദ്യം ചെയ്യുന്നുണ്ട്. പിന്നെ സേവഭാരതി രാജ്യത്തെ എൻജിഓ ആണല്ലോ. എന്താണ് അവരുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ തെറ്റ് എന്ന് എനിക്ക് അറിയില്ല. ഇത്തരം കാര്യങ്ങളൊന്നും സിനിമയുമായി ബന്ധമില്ലാത്തതാണ്. അതാണ് ചർച്ചയാവുന്നത്.

എല്ലാ ദുരന്തങ്ങൾ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയർഫോഴ്‌സും കഴിഞ്ഞാൽ ഞാൻ മുന്നിൽ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിർത്തി എങ്ങനെ സിനിമ ചെയ്യാൻ പറ്റും. ഒരു ആംബുലൻസ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകൾ ഇങ്ങനെ പറയാൻ നിന്നാൽ അങ്ങനെയൊക്കെ ചിന്തിച്ചാൽ ഇവിടെ സിനിമ ചെയ്യാൻ പറ്റില്ല

അതുപോലെ തന്നെ സിനിമയിലെ കേന്ദ്രകഥാപാത്രം ഹിന്ദു മതവിശ്വാസിയാണെന്നതും അവസാനം ശബരിമലയ്ക്ക് പോകുന്നു എന്നുള്ളതെല്ലാം പ്രശ്നമായിരിക്കുകയാണ്. എന്റെ സിനിമ തുടങ്ങുന്നത് തന്നെ കർത്താവെ എന്ന് വിളിച്ചുകൊണ്ടാണ്. കേന്ദ്രകഥാപാത്രം ഒരു പ്രതിസന്ധിഘട്ടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നത് മാതാവിന്റെ മുൻപിലാണ്. അയാൾക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ ഒരു ധൈര്യം കിട്ടുന്നതിന് വേണ്ടി ദൈവത്തെ ആശ്രയിക്കുന്നു എന്ന് മാത്രമാണ് അതിലൂടെ ഉദ്ദേശിച്ചത്. അതിൽ ഹിന്ദു, കൃസ്ത്യാനി, മുസ്ലിം എന്നൊന്നും ഇല്ല. ഇത് വളരെ മോശമായ ചിന്താഗതിയും ഉദ്ദേശ ശുദ്ധിയും ഉള്ള ആളുകളാണ് സമൂഹമാധ്യമത്തിൽ ഇത്തരം കാര്യങ്ങൾ എഴുതുകയും വളച്ചൊടിക്കുകയും എല്ലാം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP