Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽ നഷ്ടപ്പെട്ടിട്ടും നൃത്തരംഗത്ത് ഉയരങ്ങൾ കീഴടക്കിയ മുതിർന്ന കലാകാരി; അർഹമായ ബഹുമാനം ലഭിക്കണം: സുധാ ചന്ദ്രനെ പിന്തുണച്ച് കങ്കണ റനൗട്ട്

കാൽ നഷ്ടപ്പെട്ടിട്ടും നൃത്തരംഗത്ത് ഉയരങ്ങൾ കീഴടക്കിയ മുതിർന്ന കലാകാരി; അർഹമായ ബഹുമാനം ലഭിക്കണം: സുധാ ചന്ദ്രനെ പിന്തുണച്ച് കങ്കണ റനൗട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ നടിയും നർത്തകിയുമായ സുധാ ചന്ദ്രന് അവിടുത്തെ പരിശോധനയ്ക്കു വേണ്ടി കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കായി അവർ ഒരു വിഡിയോയും പങ്കുവച്ചിരുന്നു. ഇപ്പോൾ ഇതാ സുധാ ചന്ദ്രനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റനൗട്ട്.

'സുധാ ചന്ദ്രൻ ഒരു മുതിർന്ന കലാകാരിയാണ്. മികച്ച നർത്തകിയും നടിയുമാണ്. കാൽ നഷ്ടപ്പെട്ടിട്ടും അവർ നൃത്തരംഗത്ത് വലിയ ഉയരങ്ങൾ നേടി. അവർക്ക് അർഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചു.

കൃത്രിമക്കാൽ ഊരുന്നതു വേദനാജനകമാണെന്നും തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ പ്രത്യേകം കാർഡ് നൽകണമെന്നും സുധാ ചന്ദ്രൻ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു.

ഈ വിഡിയോ ഒട്ടേറെ പ്രമുഖരും പങ്കുവച്ചു. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല വഹിക്കുന്ന കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ക്ഷമാപണം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP