Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

ജോൺ എബ്രഹാം മലയാള സിനിമയിലേക്ക്; അരങ്ങേറ്റം അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന്റെ നിർമ്മാതാവായി

ജോൺ എബ്രഹാം മലയാള സിനിമയിലേക്ക്; അരങ്ങേറ്റം അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിന്റെ നിർമ്മാതാവായി

സ്വന്തം ലേഖകൻ

ബോളിവുഡ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം മലയാളത്തിലേക്ക്. നിർമ്മാണ രംഗത്താണ് പാതിമലയാളിയായ ജോൺ എബ്രഹാമിന്റെ അരങ്ങേറ്റം. അനശ്വര രാജനെ നായികയാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോൺ എബ്രഹാമിന്റെ മലയാളത്തിലെ ആദ്യ സംരംഭം. വാഗതാനായ രഞ്ജിത്ത് സജീവനാണ് നായകൻ.

ജെഎ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക് അക്‌ബർ അലിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ബുധനാഴ്ച മൈസൂരിൽ ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധർമ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകൾ. രണദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP