Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

ദുബായിലുള്ള ഭാര്യയുടെ പേര് നൂർ; മകൾക്ക് വയസ്സ് 17: ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് സൽമാൻ ഖാൻ

ദുബായിലുള്ള ഭാര്യയുടെ പേര് നൂർ; മകൾക്ക് വയസ്സ് 17: ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് സൽമാൻ ഖാൻ

സ്വന്തം ലേഖകൻ

വയസ്സ് 55 കടന്നെങ്കിലും ക്രോണിക് ബാച്ചിലറാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. നടന്റെ വിവാഹത്തെ കുറിച്ച് പലതരകം ഗോസിപ്പുകൾ ഇതിനകം വന്നെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. എങ്കിലും സോഷ്യൽ മീഡിയ പേജ് വഴി പലരും സൽമാനെ ഇടയ്ക്കിടക്ക് പെണ്ണ് കെട്ടിച്ചു കൊണ്ടിരിക്കും. ഇത്തരം ഗോസിപ്പുകൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളോട് രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. അവിവാഹിതനായ നടന്റെ വൈവാഹിക ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ വ്യാജകഥകൾ പടച്ചുവിടുന്നുണ്ട്. സഹോദരൻ അർബാസ് ഖാൻ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിൽ ഒരാൾ എഴുതിയ കുറിപ്പ് സൽമാന് മുൻപിൽ അർബാസ് വായിച്ചു. അതിൽ അയാൾ എഴുതിയിരിക്കുന്നത് ഇങ്ങനെ...

'ഹേ ഭീരു നിങ്ങൾ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് മുഴുവൻ അറിയാം നിങ്ങൾക്ക് ദുബായിൽ നൂർ എന്ന പേരിൽ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?''

ഇതിന് സൽമാൻ നൽകിയ മറുപടി ഇങ്ങനെ.. ''ആളുകൾക്ക് എല്ലാം അറിയാം. ഈ അബദ്ധങ്ങൾ ആരാണ് എഴുതിയതെന്നും എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും എനിക്കറിയല്ല. ഈ വ്യക്തി വിചാരിക്കുന്നത് ഞാൻ മറുപടി നൽകുന്നതിലൂടെ അയാളെ പരിഗണിക്കുമെന്നാണോ.... സഹോദരാ എനിക്ക് ഭാര്യയില്ല. ഞാൻ ജീവിക്കുന്നത് ഇന്ത്യയിൽ, ഒൻപതാമത്തെ വയസ്സുമുതൽ ഗാലക്സി അപ്പാർട്ട്മെന്റിൽ. ഞാൻ എവിടെയാണ് ജീവിക്കുന്നതെന്ന് ഇന്ത്യക്കാർക്ക് അറിയാം. നിങ്ങളൊന്നും മറുപടിയേ അർഹിക്കുന്നില്ല''-സൽമാൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP