Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി; വധു ദിവ്യാ പിള്ള: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് വീട്ടുകാരും അടുത്ത ബന്ധുക്കളും

യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി; വധു ദിവ്യാ പിള്ള: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് വീട്ടുകാരും അടുത്ത ബന്ധുക്കളും

സ്വന്തം ലേഖകൻ

മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അർജുന്റെ അരങ്ങേറ്റം. അതേവർഷം തന്നെ ഇറങ്ങിയ ഗ്രാൻഡ് മാസ്റ്റർ സിനിമയിലെ വില്ലൻ വേഷം അർജുനെ ശ്രദ്ധേയനാക്കി മാറ്റി.

      View this post on Instagram

A post shared by John K (@john_kaippallil)

ബിഡിഎസ് ബിരുദധാരിയും ക്രിക്കറ്ററുമാണ് അർജുൻ. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്ളാം കട്ട, ദി ഡോൾഫിൻസ്, 8.20, റേഡിയോ ജോക്കി, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. മോഹൻലാൽപ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന മരക്കാർ ആണ് അർജുന്റെ പുതിയ ചിത്രം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP