Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹോട്ട്' ചിത്രം ആവശ്യപ്പെട്ട് ആരാധകൻ; ചൂട് ദോശയുടെ ചിത്രം പോസ്റ്റ് ചെയ്ത് അനുശ്രീ

'ഹോട്ട്' ചിത്രം ആവശ്യപ്പെട്ട് ആരാധകൻ; ചൂട് ദോശയുടെ ചിത്രം പോസ്റ്റ് ചെയ്ത് അനുശ്രീ

സ്വന്തം ലേഖകൻ

മൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. അതുകൊണ്ട് തന്നെ അനുശ്രീ ലൈവിലെത്തുമ്പോൾ തന്നെ ചോദ്യങ്ങളുമായി ആരാധകരും എത്താറുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ചോദ്യോത്തര വേളയിൽ നടിയുടെ ഹോട്ട് ചിത്രമാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. എന്നാൽ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ നൽകുകയും ചെയ്തു.

ഹോട്ട് എന്നാൽ മലയാളത്തിൽ ചൂടൻ എന്നർത്ഥം. അത്തരത്തിൽ ശരിക്കും ഒരു ചൂടൻ ചിത്രം തന്നെ പോസ്റ്റ് ചെയ്തു. കാസറോളിനുള്ളിൽ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ 'ചൂടൻ' ചിത്രമായി ആരാധകന് പങ്കുവെച്ചത്.

ഇത് കൂടാതെ നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ, 'ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം ' എന്നാണ് നടി മറുപടി നൽകിയത്.

ഇൻഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോൾ സ്വാസിക, ശിബ്ല എന്നിവരുടെ േപരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാൾ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു.

ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കിൽ ലിപ്ലോക്ക് രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP