Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു എന്ന് ആരാധകന്റെ കമന്റ്; അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തുറന്നടിച്ച് ബാബു ആന്റണി

ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു എന്ന് ആരാധകന്റെ കമന്റ്; അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തുറന്നടിച്ച് ബാബു ആന്റണി

സ്വന്തം ലേഖകൻ

ചാർമിളയെ ബാബു ആന്റണി തേച്ചിട്ടു പോയെന്ന വാർത്ത ചാർമിളയുടെ ആരാധകർക്ക് വലിയ ഷോക്കായിരുന്നു. ചാർമിളയെ തേച്ച് മദാമ്മയെ വിവാഹം കഴിച്ച ബാബു ആന്റണിക്കെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. വർഷങ്ങൾക്ക് ശേഷം ഇതാ ആരാധകന്റെ ആ സ്ഥിരം പല്ലവിക്ക് മറുപടി നൽകിയിരിക്കുകയാണ് ബാബു ആന്റണി.

താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാർമിളയെ പരാമർശിച്ച് കമന്റ് വന്നത്. 'ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു', എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആളുടെ കമന്റ്. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചുചോദിച്ച ബാബു ആന്റണി അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു.

സിദ്ദിഖിന്റെ ചോദ്യം: 'നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണിചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.'

ബാബു ആന്റണിയുടെ മറുപടി: 'താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്‌നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP