Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

ജനിച്ചത് ഉത്തർ പ്രദേശിലെ സാധാരണ കുടുംബത്തിൽ; 500 രൂപയുടെ നോട്ടുമായി മുംബൈയിലെത്തി ബോളിവുഡ് കീഴടക്കി: കോടികൾ പ്രതിഫലം വാങ്ങുന്ന ദിഷ പഠാണിയുടെ കഥ

ജനിച്ചത് ഉത്തർ പ്രദേശിലെ സാധാരണ കുടുംബത്തിൽ; 500 രൂപയുടെ നോട്ടുമായി മുംബൈയിലെത്തി ബോളിവുഡ് കീഴടക്കി: കോടികൾ പ്രതിഫലം വാങ്ങുന്ന ദിഷ പഠാണിയുടെ കഥ

സ്വന്തം ലേഖകൻ

ബോളിവുഡ് നടി ദിഷ പഠാണിയുടെ പിറന്നാൾ ദിനമാണിത്. ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ച ദിഷ ഇന്ന് കോടികൾ വിലമതിക്കുന്ന ബോളിവുഡ് താരമാണ്. സിനിമാ മോഹവുമായി 500 രൂപയുമായി മുംബൈയിലെത്തി കോടികൾ പ്രതിഫലം വാങ്ങുന്ന താരമായ ദിഷയുടെ ജീവിതം സിനിമാമോഹികൾക്ക് പ്രചോദനമേകുന്നതാണ്. ഇതേക്കുറിച്ച് ദിഷ പറയുന്നതിങ്ങനെ

സിനിമ കാണാൻ തുടങ്ങിയ പ്രായം മുതൽ അഭിനയിക്കാൻ കൊതിച്ചു. പക്ഷേ ലക്ഷ്യത്തിലേക്കുള്ള മാർഗം അത്ര എളുപ്പമായിരുന്നില്ല. ഞാൻ സിനിമാ കുടുംബത്തിൽ അല്ല ജനിച്ചത്. എനിക്ക് ആര് അവസരം തരും എന്നൊന്നും അറിയില്ല. വെറും 500 രൂപയുടെ ഒരു നോട്ടുമായാണ് മുംബൈയിൽ എത്തിയത്. എന്റെ കയ്യിൽ പണമില്ലായിരുന്നു. ഒരുപാട് പരസ്യ ചിത്രങ്ങളുടെ ഓഡീഷന് പോയി. പക്ഷേ തിരഞ്ഞെടുക്കപ്പെട്ടില്ല. സിനിമയല്ലാതെ മറ്റു ജോലികൾ നോക്കേണ്ടി വന്നു. പക്ഷേ അതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. ജോലി ചെയ്ത് എന്റെ വാടക മുറിയിലെത്തുമ്പോൾ വലിയ നിരാശയായിരുന്നു. ഞാൻ എന്താണ് എന്റെ ജീവിതത്തിൽ ചെയ്യുന്നത് എന്നോർത്ത് ഒരുപാട് ദുഃഖിതയായി. പക്ഷേ പ്രതീക്ഷ ഞാൻ കൈവിട്ടില്ല. മനക്കരുത്താണ് എന്നെ ഇവിടെ എത്തിച്ചത്'- ദിഷ പറയുന്നു.

അഭിനയം എനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞവരുണ്ട്. കളിയാക്കിയവരുണ്ട്. ആരോടും ദേഷ്യമില്ല. പക്ഷേ ആ വാശിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്- ദിഷ കൂട്ടിച്ചേർത്തു. തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ സിനിമയിലെത്തിയത്. വരുൺ തേജായിരുന്നു നായകൻ. 200 കോടി രൂപ മുടക്കി ഒരുക്കിയ ചിത്രം വൻ പരാജയമായിരുന്നു. അതിനിടെ ഒരുപാട് സിനിമകളിൽ കരാർ ചെയ്തിരുന്നുവെങ്കിലും അവയെല്ലാം മുടങ്ങിപ്പോയി.

2016 ൽ പുറത്തിറങ്ങിയ എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രമാണ് ദിഷയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ പ്രിയങ്ക ഝാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിഷയായിരുന്നു. 2017 ൽ പുറത്തിറങ്ങിയ ചൈനീസ് ചിത്രം കുങ്ഫു യോഗയിൽ ജാക്കി ചാനോടൊപ്പം ദിഷ വേഷമിട്ടിട്ടുണ്ട്. ഭാഗി 2, ഭാരത്, മലംഗ്, ഭാഗി 3, രാധേ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP