Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

അനാരോഗ്യകരമായ സൗന്ദര്യസങ്കൽപ്പങ്ങളുള്ള സിനിമ ഇൻടസ്ട്രിയിൽ താൻ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായി; ഞാൻ എന്റെ ശരീരത്തെ വെറുത്തു: യോഗ നൽകിയ കരുത്ത് മാറ്റി മറിച്ചു: കാർത്തികാ മുരളീധരൻ

അനാരോഗ്യകരമായ സൗന്ദര്യസങ്കൽപ്പങ്ങളുള്ള സിനിമ ഇൻടസ്ട്രിയിൽ താൻ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായി; ഞാൻ എന്റെ ശരീരത്തെ വെറുത്തു: യോഗ നൽകിയ കരുത്ത് മാറ്റി മറിച്ചു: കാർത്തികാ മുരളീധരൻ

സ്വന്തം ലേഖകൻ

ധികമൊന്നും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾത്ത് സുപരിചിതയായി മാറിയ നടിയാണ് കാർത്തികാ മുരളീധരൻ. ആദ്യ ചിത്രമായ സിഐ.എ.യിൽ ദുൽഖർ സൽമാന്റെ നായികയായ കാർത്തിക അുത്ത ചിത്രമായ അങ്കിളിൽ മമ്മൂട്ടിക്കൊപ്പവും തിളങ്ങി. എന്നാൽ അമിത വണ്ണം മൂലം താൻ കടുത്ത ബോഡി ഷേമിങിന് ഇരയായി എന്ന് തുറന്നു പറയുകയാണ് താരം. വണ്ണം കുറഞ്ഞ തന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടുകൊണ്ടാണ് കാർത്തിക തന്റെ മനസ് തുറന്നത്.

അനാരോഗ്യകരമായ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് പേര് കേട്ട സിനിമയിൽ എത്തിയപ്പോൾ താൻ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായെന്ന് കാർത്തിക പറയുന്നു. സ്വന്തം ശരീരത്തെ താൻ വെറുത്തുവെന്നും കാർത്തിക കൂട്ടിച്ചേർത്തു. ശരീരവും മനസ്സും തമ്മിലുള്ള സംഘർഷത്തിനൊടുവിൽ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതെന്ന് കാർത്തിക കൂട്ടിച്ചേർത്തു.

കുട്ടിക്കാലം മുതൽ ഞാൻ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. അത് ഞാൻ ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതൽ വലുതാകുന്നത് വരെ ഞാൻ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ ഞാൻ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാൻ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതൽ ഭാരം വയ്ക്കുകയാണ് ചെയ്തത്.

      View this post on Instagram

A post shared by Karthika Muralidharan (@karthikahp)

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘർഷത്തിലായി. ഞാൻ യുദ്ധത്തിൽ തളരാൻ തുടങ്ങി. ഞാൻ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാൻ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാൽ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്നമെന്നും എന്റെ ശരീരം എന്താണെന്നും ഞാൻ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കും യോഗ നൽകിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു- കാർത്തിക കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP