Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ വാർഷികദിനത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ സൽമാൻ; ദുൽഖറിന് പിന്നാലെ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് നിരവധി താരങ്ങൾ

വിവാഹ വാർഷികദിനത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ സൽമാൻ; ദുൽഖറിന് പിന്നാലെ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് നിരവധി താരങ്ങൾ

സ്വന്തം ലേഖകൻ

വിവാഹ വാർഷികദിനത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി മകൻ ദുൽഖർ സൽമാൻ. ഇരുവരും ഒന്നിച്ചുള്ള പഴയൊരു ചിത്രം പങ്കു വച്ചാണ് ദുൽഖർ തന്റെ ആശംസകൾ അറിയിച്ചിരിക്കുന്നത്.

'ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ. ഞങ്ങളൊക്കെ ഭാവിയിൽ എന്താകണമെന്ന് ആഗ്രഹിക്കുന്നോ അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ' ആശംസകൾ അറിയിച്ച് ദുൽഖർ കുറിച്ചു. ടൊവീനോ തോമസ്, സുപ്രിയ മേനോൻ, സൗബിൻ സാഹിർ, മനോജ് കെ ജയൻ തുടങ്ങി നിരവധി ആളുകളാണ് ദുൽഖറിനൊപ്പം മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്.

ഇന്നലെയായിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെ പിറന്നാൾ. 'എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ' എന്നു പറഞ്ഞാണ് മമ്മൂട്ടി കൊച്ചുമകൾക്ക് ആശംസകൾ നേർന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP