Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു; ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ കുഞ്ഞുങ്ങളെ നാം മറക്കരുതേ: കുറിപ്പുമായി കിഷോർ സത്യ

ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു; ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ കുഞ്ഞുങ്ങളെ നാം മറക്കരുതേ: കുറിപ്പുമായി കിഷോർ സത്യ

സ്വന്തം ലേഖകൻ

ജീവിതം പാഠെ തകിടം മറിച്ചിരിരക്കുകയാണ് കോവിഡ്.കോവിഡും ലോക്ഡൗണുംസ്‌കൂളിൽ പോകാൻ പറ്റാത്തതും എല്ലാം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. ഒരു വർഷം മുഴുവൻ കാത്തിരുന്നെത്തുന്ന അവരുടെ പിറന്നാൾ ദിനം പോലും കൂട്ടുകാർ പോലുമില്ലാതെ വീട്ടിനുള്ളിലെ കുഞ്ഞാഘോഷത്തിൽ ഒതുങ്ങിപ്പോകുന്നു. ഇവിടെ നടൻ കിഷോർ സത്യ മകന്റെ പിറന്നാൾ ദിനത്തിൽ തനിക്കു അവന്റെ അരികിലെത്തനാവാത്തതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ്. മകന് ജന്മദിനാശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ച് നടൻ കിഷോർ സത്യ. മകൻ പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളുൾപ്പടെയാണ് താരത്തിന്റെ കുറിപ്പ്.

കിഷോർ സത്യയുടെ കുറിപ്പ്

ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു.....

പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു.....

കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്....

ഒരുപാട് പേരുമായി ഇടപഴകിയതുകൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ.

യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും.... അങ്ങനെ അങ്ങനെ....

ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം.....

മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു..... ദൂരെ മാറിനിന്ന്....

മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ.....

ഈ ബെർത്ത് ഡെയ്ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു.

കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്....

ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്.....

അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP