Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അമ്മ മുക്തയ്‌ക്കൊപ്പം സുന്ദരിക്കുട്ടിയായി അണിഞ്ഞൊരുങ്ങി കൺമണി; പട്ടുപാവാടയും ആഭരണങ്ങളും അണിഞ്ഞ് രാജകുമാരിയെ പോലുള്ള കിയാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

അമ്മ മുക്തയ്‌ക്കൊപ്പം സുന്ദരിക്കുട്ടിയായി അണിഞ്ഞൊരുങ്ങി കൺമണി; പട്ടുപാവാടയും ആഭരണങ്ങളും അണിഞ്ഞ് രാജകുമാരിയെ പോലുള്ള കിയാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

സുന്ദരിയായ അമ്മയും അതി സുന്ദരിയായ മകളുമാണ് മുക്തയും മകൾ കൺമണിയും. മുക്തയുടെയും കൺമണി എന്ന കിയാരയുടെയും ഫോട്ടോയും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. നാടൻ വേഷത്തിൽ അതി സുന്ദരിയായി നിർക്കുന്ന മുക്തയുടേയും മകൾ കിയാരയുടേയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സാരി ഉടുത്ത് മുല്ലപ്പൂ ചൂടി വലിയ കമ്മലും മുക്കുത്തിയുമണിഞ്ഞഅ സുന്ദരിയായി നിൽക്കുന്ന അമ്മയ്‌ക്കൊപ്പം അതി സുന്ദരിയായാണ് കിയാര ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 'എൻ കണ്മണി' എന്ന അടിക്കുറിപ്പോടെ മുക്തയാണ് ഈ വിഡിയോ പങ്കുവച്ചത്. അമ്മയുടെ സാരിക്കും ബ്ലൗസിനും ചേരുന്ന നീളൻ പാവാടയും ടോപ്പുമാണ് കണ്മണിക്കുട്ടി ധരിച്ചിരിക്കുന്നത്. മുടിയൊക്കെ നീളത്തിൽ പിന്നിക്കെട്ടി നല്ല തകർപ്പൻ ലുക്കിലാണ് കണ്മണി വിഡിയോയിൽ.

      View this post on Instagram

A post shared by muktha (@actressmuktha)

കണ്മണി അമ്മയെപ്പോലെ സുന്ദരിക്കുട്ടിയാണെന്നും, അമ്മയും മകളും ഒരേ പോലെയാണ് കാണാനെന്നുമൊക്കയാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് കണ്മണിയുടെ ആരാധകരുടെ കമന്റുകൾ. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്.

ഗായിക റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമിയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP