Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

വെള്ള ഷർട്ടും കറുത്ത പാവാടയും അണിഞ്ഞ് ആ വൈറൽ ലക്കിൽ മീനാക്ഷി; കയ്യടിച്ച് മഞ്ജു വാര്യരും സണ്ണി വെയ്‌നും

വെള്ള ഷർട്ടും കറുത്ത പാവാടയും അണിഞ്ഞ് ആ വൈറൽ ലക്കിൽ മീനാക്ഷി; കയ്യടിച്ച് മഞ്ജു വാര്യരും സണ്ണി വെയ്‌നും

സ്വന്തം ലേഖകൻ

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മഞ്ജു വാര്യരുടെ ഒരു ഫോട്ടോ. കറുത്ത പാവാടയും വെള്ളഷർട്ടും അണിഞ്ഞ് മുടി മുന്നോട്ട് വെട്ടിയിട്ട മഞ്ജുവിന്റെ ലുക്ക് കണ്ട് അമ്പരക്കാത്തവർ ആരും ഉണ്ടാവില്ല. ചതുർമുഖം എന്ന സിനിമയുടെ പ്രൊമോഷനെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ ആ വൈറൽ ലുക്ക്.

ഇപ്പോൾ ഇതാ മഞ്ജുവിന്റെ ആ വൈറൽ ലുക്ക് അനുകരിച്ചിരിക്കുകയാണ് മീനാക്ഷി. ഉടൻ പണം വേദിയിൽ മഞ്ജു വാര്യരും സണ്ണി വെയിനും എത്തിയപ്പോഴാണ് മീനാക്ഷിയും ആ വൈറൽ ലുക്ക് അനുകരിച്ചത്. പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇവർ ഡെയ്‌നിന്റെയും മീനാക്ഷിയുടെയും മുന്നിലെത്തിയത്. രസകരമായ എപ്പിസോഡിൽ പ്രേക്ഷകർക്കായി ചതുർമുഖം സ്‌പെഷൽ ചോദ്യങ്ങളും ഒരുക്കിയിരുന്നു.

മഞ്ജുവിനെ അനുകരിച്ച മീനാക്ഷിയെ ട്രോളുന്ന ഡെയ്‌നിനെയും വിഡിയോയിൽ കാണാം. എന്നാൽ മഞ്ജു സൂപ്പർ എന്നു പറഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മീനാക്ഷി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP