Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമാക്കി രശ്മിക മന്ദാന; റേഞ്ച് റോവറിന് പിന്നാലെ മുംബൈയിൽ വീട് സ്വന്തമാക്കി താരം: ആഡംബരവീട് വാങ്ങിയത് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നോടിയായി

സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമാക്കി രശ്മിക മന്ദാന; റേഞ്ച് റോവറിന് പിന്നാലെ മുംബൈയിൽ വീട് സ്വന്തമാക്കി താരം: ആഡംബരവീട് വാങ്ങിയത് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നോടിയായി

സ്വന്തം ലേഖകൻ

മലയാളത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് രശ്മിക മന്ദാന. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഈ താരത്തിന്റെ പ്രതിഫലവും വളരെ വലുതാണ്. അടുത്തിടെ റേഞ്ച് റോവറിന്റെ ആഡംബര കാർ താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിത മറ്റൊരു സ്വപ്‌നം കൂടി യാഥാർത്ഥ്യമാക്കിയിരിക്കുകയാണഅ താരം.

ബോളിവുഡിൽ അരങ്ങേറ്റേം കുറിച്ചതിന് പിന്നാലെ മുംബൈയിൽ ആഡംബരവീടും സ്വന്തമാക്കിയിരിക്കുകയാണ് രശ്മിക .രശ്മിക ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി മുംബൈയിലാണ് താരം വീട് വാങ്ങിയത്. സിദ്ധാർത്ഥ് മൽഹോത്ര നായകനായി എത്തുന്ന മിഷൻ മജ്‌നു എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരം മുംബൈയിലേക്ക് ചേക്കേറുന്നത്.

നേരത്തേ ഹൈദരാബാദിലെ ഗാചിബൗളിയിൽ താരം വീട് വാങ്ങിയിരുന്നു. നിലവിൽ ഹൈദരാബാദിലെ ആഡംബര ഫ്‌ളാറ്റിലാണ് രശ്മിക താമസിക്കുന്നത്. എന്നാൽ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രകൾ കൂടിയതോടെ ഹോട്ടൽ താമസം മടുത്തിട്ടാണത്രെ സ്വന്തമായി വീട് വാങ്ങാൻ താരം തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP