Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘപരിവാറിനെതിരായ സിനിമയുമായി ആര്യാടൻ ഷൗക്കത്ത്; സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാന'ത്തിൽ നായിക പാർവ്വതി തിരുവോത്ത്: സിനിമ 12ന് റിലീസ് ചെയ്യും

സംഘപരിവാറിനെതിരായ സിനിമയുമായി ആര്യാടൻ ഷൗക്കത്ത്; സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വർത്തമാന'ത്തിൽ നായിക പാർവ്വതി തിരുവോത്ത്: സിനിമ 12ന് റിലീസ് ചെയ്യും

സ്വന്തം ലേഖകൻ

സംഘപരിവാറിനെതിരായ സിനിമയുമായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് എത്തുന്നു. അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത സിനിമയിൽ പാർവ്വതി തിരുവോത്താണ് നായിക. 'വർത്തമാനം'എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വരുന്ന 12ന് മുന്നൂറോളം തിയറ്ററുകളിൽ റിലീസ് ചെയ്യും. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ സമരങ്ങളും ഗോവധവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ആദ്യ പ്രദർശനം തലസ്ഥാനത്തു നടത്തി.

രാജ്യദ്രോഹ സിനിമ ആണിത് എന്ന് ആരോപിച്ച് സെൻസർ ബോർഡിന്റെ സ്‌ക്രീനിങ് കമ്മിറ്റി ആദ്യം പ്രദർശനാനുമതി നിഷേധിച്ചിരുന്നു. തുടർന്നു മുംബൈയിൽ റിവൈസിങ് കമ്മിറ്റി ചേർന്നാണു ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകിയത്. ബെൻസി നാസറിനൊപ്പം ചിത്രം നിർമ്മിച്ചതും ആര്യാടൻ ഷൗക്കത്താണ്. ജെഎൻയുവിലും ഡൽഹിയിലുമായി 2018 അവസാനവും 2019 ആദ്യവുമാണ് ചിത്രീകരിച്ചത്.ഷൂട്ടിങ് സമയത്തു തന്നെ ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി ഷൗക്കത്തും സിദ്ധാർഥ് ശിവയും പറഞ്ഞു.സെൻസർ ചെയ്യാൻ ശ്രമിച്ചപ്പോൾ സ്ഥിതി കൂടുതൽ വഷളായി.കോവിഡ് പ്രതിസന്ധി കൂടി ആയതോടെ റിലീസ് നീണ്ടു.

തിയറ്ററിൽ ഈ സിനിമ കാണിക്കുമ്പോൾ പ്രശ്‌നമുണ്ടാകുമെന്ന് ആശങ്കയില്ലെന്നും ആരെങ്കിലും ഇത്തരം കാര്യങ്ങൾ വിളിച്ചു പറയേണ്ടേ എന്നും ഇരുവരും ചോദിക്കുന്നു.ചിത്രത്തോട് എതിർപ്പ് ഉയർന്നാൽ കേരളത്തിലെ മതേതര സമൂഹം അതു നേരിടും.ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സിനിമയാണിത്. ഇതിന്റെ പേരിൽ തങ്ങൾക്കെതിരെ ഇഡി റെയ്ഡ് പോലുള്ള പീഡനങ്ങൾ ഭയപ്പെടുന്നില്ലെന്നും ഷൗക്കത്ത് പറഞ്ഞു.

മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനെക്കുറിച്ചു ഗവേഷണം നടത്താൻ ഡൽഹിയിലെ സർവകലാശാലയിൽ എത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാർത്ഥിനിയുടെ വേഷമാണു പാർവതി അവതരിപ്പിക്കുന്നത്.റോഷൻ മാത്യു,സിദ്ദിഖ്,സുധീഷ്,ഗായിക മഞ്ജരി തുടങ്ങിയവരും അഭിനയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP