Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിന്റെ തോളിൽ ചാഞ്ഞ് മഹാലക്ഷ്മി; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ

ദിലീപിന്റെ തോളിൽ ചാഞ്ഞ് മഹാലക്ഷ്മി; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ

രാധകർ ഏറ്റവും ഇഷ്ടത്തോടെ തിരയുന്ന ചിത്രമാണ് ദിലീപിന്റെയും കാവ്യയുടെയും മകൾ മീനാക്ഷിയുടേത്. എന്നാൽ വളരെ അപൂർവ്വം ചിത്രങ്ങൾ മാത്രമാണ് മഹാലക്ഷ്മിയുടേതായി ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന മഹാലക്ഷ്മിയുടേയും ദിലീപിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദിലീപിന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.

      View this post on Instagram

A post shared by Dileep__fans❤️ (@dileep__fans__)

കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ചിത്രത്തിൽ കാണാനാകുക. ദിലീപിന്റെ ഫാൻ പേജുകളാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ നാടായ നീലേശ്വരത്തായിരുന്നു ഇവർ. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തുന്നത്.

മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ ഇതിനു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകളെ കയ്യിലെടുത്ത് നിൽക്കുന്ന ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു. എന്നാൽ ഫോട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം കാണാൻ കഴിയുമായിരുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP