Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകളുടെ പേരിലുള്ള 'ഷമി' നീക്കി ഐറാ ജഹാൻ ആക്കി മധുര പ്രതികാരം; ബന്ധം പിരിഞ്ഞിട്ടും ഷമിയും ഹസിൻ ജഹാനും തമ്മിലുള്ള വാക് പോരിന് അവസാനമില്ല

മകളുടെ പേരിലുള്ള 'ഷമി' നീക്കി ഐറാ ജഹാൻ ആക്കി മധുര പ്രതികാരം; ബന്ധം പിരിഞ്ഞിട്ടും ഷമിയും ഹസിൻ ജഹാനും തമ്മിലുള്ള വാക് പോരിന് അവസാനമില്ല

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ മിന്നുംതാരമാണെങ്കിലും കുടുംബ ജീവിതത്തിൽ വളരെയധികം പരാജയപ്പെട്ടുപോയ താരമാണ് മുഹമ്മദ് ഷമി. ഭാര്യ ഹസിൻ ജഹാനുമായി പിരിഞ്ഞിട്ടും പരസ്പരം ചെളിവാരി എറിയൽ തുടരുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഷമിയെ അപമാനിച്ച് നിരവധി തവണയാണ് ഹസിൻ ജഹാൻ രംഗത്ത് എത്തിയിട്ടുള്ളത്. നേരിട്ടും അല്ലാതെയും ഷമിക്കെതിരെ 'കുത്തുവാക്കുകളുമായി' പലപ്പോഴും എത്താറുണ്ട് ഹസിൻ ജഹാൻ. ഷമിക്കെതിരെ ഗാർഹിക പീഡന കുറ്റം ആരോപിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു.

ഇത്തവണ ഒരുപിടികൂടി കടന്ന് മകളുടെ പേരിനൊപ്പമുള്ള 'ഷമി' എടുത്ത് കളഞ്ഞിരിക്കുകയാണ് ഹസിൻ ജഹാൻ. മകൾ ഐറയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഹസിൻ ജഹാന്റെ മധുര പ്രതികാരം. ഐറയുടെ പേരിന്റെ അവസാനം ഷമി എന്നുള്ളതു മാറ്റി പകരം, 'ഐറ ജഹാൻ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഹസിൻ ജഹാൻ പങ്കുവച്ചത്.

തന്നേക്കാൾ പത്ത് വയസ്സിന് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. അതേസമയം, ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്. പിന്നീട് 2018ന്റെ ആരംഭത്തിൽ ഇരുവർക്കുമിടയിലെ പ്രശ്‌നങ്ങൾ പുറത്തെത്തി തുടങ്ങി

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് അവർ പൊലീസിൽ പരാതിയും നൽകി. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.

ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP