Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മുസ്ലീമിനെ വിവാഹം ചെയ്തതെന്തിനെന്ന് ആരാധകൻ; ചുട്ട മറുപടി നൽകി പ്രിയാമണി

മുസ്ലീമിനെ വിവാഹം ചെയ്തതെന്തിനെന്ന് ആരാധകൻ; ചുട്ട മറുപടി നൽകി പ്രിയാമണി

സ്വന്തം ലേഖകൻ

മുസ്ലീമിനെ വിവാഹം ചെയ്തതെന്തിനെന്ന് ചോദിച്ച ആരാധകന് ചുട്ട മറുപടിയുമായി നടി പ്രിയാമണി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രിയാമണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെയായിരുന്നു ആരാധകന്റെ കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ ചുട്ട മറുപടിയുമായി പ്രിയാമണി രംഗത്തെത്തി.

'രക്ത ചരിത്ര എന്ന സിനിമ കണ്ടത് മുതൽ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എന്തിനാണ് മുസ്ലിം മതത്തിൽ പെട്ടയാളെ വിവാഹം ചെയ്തത്' എന്നായിരുന്നു അയാൾ ചോദിച്ചത്.

താൻ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണെന്നായിരുന്നു പ്രിയാമണി നൽകിയ മറുപടി. നടിയുടെ മറുപടിയെ അഭിനന്ദിച്ച് ഒട്ടനവധിപേർ രംഗത്തെത്തി. ഇത്തരക്കാർക്ക് മറുപടി നൽകേണ്ടത് ആവശ്യമാണെന്നും, പ്രിയാമണിയെയോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു. ഇവന്റ് ഓർഗനൈസറായ മുസ്തഫയാണ് പ്രയാമണിയുടെ ഭർത്താവ്. 2017ലായിരുന്നു ഇവർ വിവാഹിതരായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP