Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പേഴ്‌സനൽ കോസ്റ്റിയൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകൾ നേർന്ന് മമ്മൂട്ടി; അഭിജിത്തിനും ശ്വേതയ്ക്കും ഇരട്ടി മധുരം

പേഴ്‌സനൽ കോസ്റ്റിയൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകൾ നേർന്ന് മമ്മൂട്ടി; അഭിജിത്തിനും ശ്വേതയ്ക്കും ഇരട്ടി മധുരം

സ്വന്തം ലേഖകൻ

ന്റെ പേഴ്‌സനൽ കോസ്റ്റിയൂം ഡിസൈനറുടെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകൾ നേർന്ന് മമ്മൂട്ടി. പേഴ്‌സനൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്തിന്റെ വിവാഹത്തിനാണ് മ്മമൂട്ടിയും ഭാര്യ സുൽഫത്തും വീഡിയോ കോളിലെത്തി ആശംസകൾ നേർന്നത്. തൃശൂർ വടക്കാഞ്ചേരിയിലാണ് വിവാഹം നടന്നത്. കോവിഡ് പരിമിതികൾ മൂലം വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് മമ്മൂട്ടി വിഡിയോ കോളിലൂടെ വിവാഹത്തിൽ പങ്കാളിയായതും ആശംസകൾ നേർന്നതും.

താലികെട്ട് കഴിഞ്ഞ ഉടൻ വിഡിയോയിൽ എത്തിയ താരം വരനെയും വധുവിനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. 'സാറും ചേച്ചിയുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത്. കോവിഡ് കാലമൊക്കെയായിരുന്നല്ലോ. പക്ഷേ ഒരു കുറവും വരാതെ സാർ എല്ലാം ചെയ്തു. വിവാഹത്തിന് വരാൻ പരമാവധി ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ദൂരം ഒരു പ്രശ്‌നമായിരുന്നു. മാത്രമല്ല ലോക്ഡൗൺ ആരംഭിച്ചതിൽ പിന്നെ സാർ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ പുറത്തേക്കു പോയിട്ടുമുള്ളൂ. താലികെട്ട് കഴിഞ്ഞ ഉടൻ സാർ വിഡിയോ കോളിൽ എത്തി ഞങ്ങളെ ആശീർവദിച്ചു. അതിൽപരം എന്തു സന്തോഷമാണ് വേണ്ടത് ?' അഭിജിത് ചോദിക്കുന്നു.

ബുധനാഴ്ചയായിരുന്നു അഭിജിത്തും ശ്വേതയും തമ്മിലുള്ള വിവാഹം. ആറു വർഷമായി മമ്മൂട്ടിയുടെ പഴ്‌സനൽ സ്റ്റാഫിലാണ് അഭിജിത് ജോലി ചെയ്യുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതലാണ് പഴ്‌സനൽ കോസ്റ്റ്യമറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP