Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി പ്രിയങ്കാ ചോപ്രയും നിക് ജോനാസും; സോഷ്യൽ മീഡിയയിൽ നിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രണയാർദ്രമായ കുറിപ്പുമായി പ്രിയങ്ക

രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി പ്രിയങ്കാ ചോപ്രയും നിക് ജോനാസും; സോഷ്യൽ മീഡിയയിൽ നിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രണയാർദ്രമായ കുറിപ്പുമായി പ്രിയങ്ക

സ്വന്തം ലേഖകൻ

ന്നെക്കാൾ പത്ത് വയസ്സിന് മൂത്ത നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം ചെയ്തപ്പോൾ വിമർശനവുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അനേകരാണ് എത്തിയത്. താരത്തിന്റഎ വിവാഹത്തിന് പിന്നാലെ ഈ ബന്ധം ആറ് മാസം തികയ്ക്കില്ല എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. മാത്രമല്ല പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാർത്തയിലെ കമന്റുകളിൽ നിറഞ്ഞു.

എന്നാൽ തങ്ങളുടെ ദാമ്പത്യം പൊട്ടലും ചീറ്റലും ഒന്നുമില്ലാതെ മുന്നോട്ട് കൊണ്ടു പോകുകയാണ് പ്രിയങ്കയും നിക്കും. ഇരുവരുടേയും വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. 2018 ഡിസംബർ 1ന് ആരംഭിച്ച ദാമ്പത്യത്തിന്റെ രണ്ടാം വാർഷിക ആഘോഷത്തിലാണ് താരദമ്പതികൾ. പതിവുശൈലിയിൽ ചെറിയൊരു കുറിപ്പ്. നിക്കിനൊപ്പമുള്ള ഒരു ചിത്രം. അതുമാത്രമായിരുന്നു പ്രിയങ്ക വിവാഹവാർഷിക ദിനത്തിൽ പങ്കുവച്ചത്. ''എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്‌നേഹിക്കുന്നു'' പ്രിയങ്ക കുറിച്ചു. നിക്കിന്റെ കയ്യും പിടിച്ച് നടന്നു പോകുന്ന ഒരു ചിത്രമാണ് പങ്കുവച്ചത്.

വിവാഹദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നിക് ജൊനാസ് ആശംസ നേർന്നത്. ''വളരെയേറെ അദ്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിട്ട് രണ്ടു വർഷം. ഹാപ്പി ആനിവേഴ്‌സറി പ്രിയങ്ക. ഐ ലൗവ് യു'' എന്നായിരുന്നു നിക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP